???????? ???????? ?????????? ?????????????????????? ?????????

കെ.​ജി കു​ട്ടി​ക​ള്‍ക്ക് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഷാ​ര്‍ജ പൊ​ലീ​സ്

ഷാ​ര്‍ജ: ഷാ​ര്‍ജ പൊ​ലീ​സ് ന​ഴ്സ​റി കു​ട്ടി​ക​ള്‍ക്ക് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ വ​ലി​യ പാ​ഠ​ങ്ങ​ള്‍ ചൊ​ല്ലി​കൊ​ടു​ക്കാ​നെ​ത്തി. ഷാ​ര്‍ജ വി​ദ്യാ​ഭ്യാ​സ കൗ​ണ്‍സി​ല്‍, മീ​ഡി​യ ആ​ന്‍ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ്, ട്രാ​ഫി​ക് ആ​ന്‍ഡ് പ​ട്രോ​ള്‍ വ​കു​പ്പു​ക​ളു​മാ​യി ഒ​ത്തൊ​രു​മി​ച്ചാ​യി​രു​ന്നു ബോ​ധ​വ​ത്ക​ര​ണം. അ​ല്ലാ​യ കി​ൻ​റ​ര്‍ഗാ​ര്‍ട്ട​നി​ലെ കു​ട്ടി​ക​ള്‍ക്ക് പൊ​ലീ​സ് അ​ങ്കി​ള്‍മാ​രെ പെ​രു​ത്തി​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്തു. പൊ​ലീ​സ് ​േജാ​ലി​യു​ടെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ച് മ​ന​സ്സി​ലാ​ക്കാ​നും അ​തോ​ടൊ​പ്പം കു​രു​ന്നു​ക​ളു​മാ​യി ന​ല്ല ബ​ന്ധം സൃ​ഷ്​​ടി​ക്കാ​നും ഉ​ദ്ദേ​ശി​ച്ചാ​ണ് വാ​ര്‍ഷി​ക പ​ര​സ്പ​ര പ​രി​പാ​ടി​യി​ല്‍ ഇ​ത്ത​ര​മൊ​രു രീ​തി അ​വ​ലം​ഭി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സ്കൂ​ള്‍ ബ​സി​ല്‍ ക​യ​റു​മ്പോ​ളും ഇ​റ​ങ്ങു​മ്പോ​ളും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദ​മാ​ക്കാ​ന്‍ ‘അ​ല്‍ ശു​ര്‍തി അ​ല്‍ സ​ഗീ​ര്‍’ മാ​സി​ക​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളും പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ളും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.
Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.