ദുബൈ: അറബ് രാജ്യങ്ങൾക്ക് വേണ്ടി യു.എ.ഇ. ഉപഗ്രഹം നിർമ്മിക്കുന്നു. ഇതിെൻറ നിർമ്മാണം മുന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് യു.എ.ഇയുടെ ബഹിരാകാശ ഏജൻസി വ്യക്തമാക് കി. 813 എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിെൻറ നിർമ്മാണത്തിൽ വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാർ പങ്കാളികളാകുന്നുണ്ട്. അൽ െഎനിലെ യു.എ.ഇ. സർവ്വകലാശാലയിലെ നാഷ്ണൽ സ്പേസ് സയൻസ് ആൻറ് െടക്നോളജി സെൻററിലാണ് ഉപഗ്രഹം നിർമ്മിക്കുക. ഇത് അറബ് രാജ്യങ്ങൾക്കായുള്ള യു.എ.ഇയുടെ സമ്മാനമാണെന്ന് യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചിരുന്നു. യു.എ.ഇയുടെ ബഹിരാകാശ ഏജൻസിയുടെ ധന സഹായത്തോടെ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന ഉപഗ്രഹത്തിന് അഞ്ച് വർഷമാണ് ആയുസ്.
ഭൂമിയിൽ നിന്ന് 600 കിലോമീറ്റർ ഉയരത്തിലായിരിക്കും ഇതിെൻറ സ്ഥാനം. അറബ് സ്പേസ് കോഒാഡിനേഷൻ ഗ്രൂപ്പ് എന്ന പേരിൽ അറിയപ്പെടുന്ന രാജ്യങ്ങൾക്ക് വേണ്ടിയായിരിക്കും ഉപഗ്രഹം പ്രവർത്തിക്കുക. യു.എ.ഇ. നേതൃത്വം നൽകുന്ന കൂട്ടായ്മയിൽ ജോർഡൻ, ബഹ്റൈൻ, അൾജീരിയ, സൗദി അറേബ്യ, സുഡാൻ, ലെബനാൻ, കുവൈറ്റ്, മൊറോക്കോ, ഇൗജിപ്ത് തുടങ്ങിയ രാജ്യങ്ങളാണുള്ളത്. ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ യു.എ.ഇയിലെ ഗ്രീണ്ട് സ്റ്റേഷനിലേക്കും ചില അറബ് രാജ്യങ്ങളിൽ സ്ഥാപിക്കുന്ന റിസീവറുകളിലേക്കുമാണ് എത്തുന്നത്. പരിസ്ഥിതി സംഘടനകൾ, കൃഷി, നഗരാസൂത്രണം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, നഗരസഭകൾ എന്നിവക്കായിരിക്കും ഇൗ ഉപഗ്രത്തിൽ നിന്നുള്ള വിവരങ്ങൾ ആവശ്യമായി വരിക. വിവിധ രാജ്യങ്ങളിലെ കാലാവസ്ഥ, മണ്ണിെൻറ ഘടന, ജലസ്രോതസുകൾ, മലീനീകരണതോത് തുടങ്ങിയവയൊക്കെ കണ്ടെത്താൻ ശേഷിയുള്ള ഉപഗ്രഹമാണ് നിർമ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.