ദുബൈ: പ്രവാസ ലോകത്ത് മാപ്പിളപ്പാട്ടുകളുടെയും, മാപ്പിളകലകളുടെയും പ്രചാരണം നടത്തു കയും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുപ്പിക്കുകയും ചെയ്തതിന് സംഗീത സംവിധായകൻ എം.എസ്. ബാബുരാജിെൻറ പേരിലുള്ള അംഗീകാരം നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിഗ് ഡയറക്ടറും, ഐ.പി.എ. ചെയർമാനുമായ ഷംസുദ്ദീൻ നെല്ലറയ്ക്ക് ലഭിച്ചു. മാപ്പിളപ്പാട്ടിെൻറയും കലകളുടെയും ഉനമനം ലക്ഷ്യമാക്കി കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തനത് മാപ്പിളാകലാ സാഹിത്യ വേദിയാണ് പുരസ്ക്കാരം നൽകുന്നത്. അവശരായ നിരവധി കലാകാരമാർക്ക് സഹായമാകാൻ യു.എ.ഇയിൽ ഉടനീളം ഒട്ടനവധി ചടങ്ങുകളാണ് ഷംസുദ്ദീൻ നെല്ലറ കഴിഞ്ഞ കാലങ്ങളിൽ സംഘടിപ്പിച്ചത്. എടപ്പാൾ സ്വദേശിയായ ഷംസുദ്ദീൻ നെല്ലറ നന്നായി മാപ്പിളപ്പാട്ടുകളും ആലപിക്കുകയും മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിൽ വിധിനിർണയങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത മാസം ഏഴിന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന തനത് മാപ്പിള കലാ സാഹിത്യ വേദിയുടെ മൂന്നാം വർഷിക- ചടങ്ങിൽ പുരസ്ക്കാരം നൽകും. ഫൈസൽ എളേറ്റിൽ, കെ.കെ. അബ്ദുൽ സലാം, സി.വി.എ. കുട്ടി ചെറുവാടി എന്നിവർ അടങ്ങിയ ജൂറിയാണ് ഷംസുദ്ദീൻ നെല്ലറയെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.