ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരി ഹിസ് ഹൈനസ് ശൈഖ് സഊദ് ബിന്‍ റാശില്‍ അല ്മുഅല്ലയുടെ രക്ഷാകർത്വത്തില് നടക്കുന്ന ‘ഫിഷിങ് ഫെസ്റ്റിവലിന്’ തുടക്കമായി. ഇൗ മാ സം ഒമ്പത് വരെ നീളുന്നതാണ് ഉല്‍സവം. മല്സ്യച്ചന്തക്ക് അരികെ തയാറാക്കിയ കൃത്രിമ പുൽത്തകിടിയില്‍ വൈവിധ്യങ്ങളായ കാഴ്ചകളാണുള്ളത്. താല്കാലികമായി ഒരുക്കിയ കുളത്തിലെ തെളിനീരില്‍ മീനുകള്‍ നീന്തിത്തുടിക്കുന്നത് കാണാന്‍ ഭംഗി ഏറെയാണ്. ഇതോെടാപ്പം മീൻപിടുത്ത മൽസരവുമുണ്ട്.
മുന്‍കൂറായി പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മൽസരിക്കാൻ അവസരമുള്ളത്. നിര്‍ദ്ദിഷ്ട പ്രദേശത്ത് നിന്നും ഖോറിലേക്ക് കൊതുമ്പു വള്ളത്തില്‍ പോയി മീന്‍പിടിച്ച് വരുന്നവരില്‍ നിന്ന് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായവരെ തെരെഞ്ഞെടുക്കുന്നത്. മീന്‍പിടിത്തവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ പ്രദര്‍ശനവും വിപണനവും ഇവിടെ നടക്കുന്നുണ്ട്. പരമ്പരാഗതമായി മീന്‍ പിടുത്തത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും കാണാം. ആധുനിക യന്ത്രവൽകൃത ബോട്ടുകളുടെ പ്രദര്‍ശനവും ഇതോടൊപ്പം നടക്കുന്നുണ്ട്. വിവിധ ബോട്ട് കമ്പനികളും ഉല്സവത്തിെൻറ ഭാഗമായി എത്തിയിട്ടുണ്ട്. മല്‍സ്യബന്ധനവുമായി അടുപ്പമുള്ളവര്‍ മുന്‍ കാലങ്ങളിലും ഇത്പോലുള്ള ഒരുക്കങ്ങള്‍ നടത്താറുണ്ടായിരുന്നു. എന്നാല്‍ മല്സ്യബന്ധനോല്സവത്തിന് ആധുനിക മുഖം കൊടുത്തുള്ള ആദ്യ പരിപാടിയാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.