ദുബൈ : യു.എ.ഇ.ഭരണ കൂടം പുലർത്തുന്ന മത സൗഹാർദ നിലപാടുകൾ മാതൃകാപരമാണെന്ന് കേരള മുൻ തൊഴിൽ വകുപ്പ് മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. പ്രവാഹം യു.എ.ഇ ചാപ്റ്റർ ഉദ്ഘാടനം നിർ വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേ
ഹം.
കൺവീനർ അൻവർ നഹാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി.ജോൺസൺ, അഡ്വ. ബലറാം ശങ്കർ, ഇബ്രാഹിം മുറിച്ചാണ്ടി എന്നിവർ ആശംസ അർപ്പിച്ചു.
റിയാസ് ഖാൻ ആമുഖ പ്രസംഗം നടത്തി. അഷറഫ് താമരശ്ശേരി,ബിജു ജോസ്, ഉണ്ണികൃഷ്ണൻ, ലിൻസി, ശ്രീജു, കുഞ്ഞുമോൻ സൈമൺ ജോർജ് എന്നിവരെ ആദരിച്ചു. റാഷിദ് വെന്നിയൂർ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.
ഷാജികുമാർ ബാഹുലേയൻ സ്വാഗവും പനയം രാം കുമാർ നന്ദിയും പറഞ്ഞു. കലാപരിപാടികൾക്ക് മനീഷ്യസ് ബർണാഡ് നേതൃത്വം നൽകി. എ.എൻ സുരേഷ് , വിമൽ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.