അജ്മാന്: അജ്മാനിൽ ഇനി ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന സ്മാർട്ട് വാഹനവും. അജ്മാന് കോര്നീഷില് നടന്ന ചടങ്ങില്‍ അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ് ചെയര്മാന് ശൈഖ് റാഷിദ് ബിന്‍ അല്‍ നുഐമി വാഹനത്തില്‍ യാത്ര ചെയ്തു കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നേരത്തേ അബൂദബിയില്‍ ഇത്തരം വാഹനം എത്തിയിരുന്നു. വാഹനത്തിൽ യാത്ര ചെയ്ത ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച ശൈഖ് റാഷിദ് ഇതിനായി പരിശ്രമിച്ചവരെ പ്രത്യേകം പ്രശംസിച്ചു. പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുന്നതില്‍ അജ്മാന് ഏറെ മുന്നിലാണെന്നും എമിരേറ്റിലെ ജനങ്ങള്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അജ്മാന് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മേധാവി ഉമര്‍ ലൂത്ത, ശൈഖ നൂറ അല്‍ നുഐമി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.