അബൂദബി: ഡച്ച് ചിത്രകലയിലെ പ്രതിഭാശാലികളുടെ രചനകൾ ലൂവർ അബൂദബി പ്രദർശിപ്പിക ്കുന്നു. ഫെബ്രുവരി 14 മുതൽ മേയ് 18 വരെ ഡച്ച് മാസ്റ്റർമാരായ റെംബ്രാൻഡ്, വെർമീർ എന്നിവരുടെ പെയിൻറിങ്ങുകളും ചിത്രകലയിൽ ഡച്ച് സുവർണകാലഘട്ടത്തിലെ മാസ്റ്റർപീസുകളുമാണ് പ്രദർശിപ്പിക്കുന്നത്.
ലെഡ്ഡൻസ് കലക്ഷൻ, ഫ്രാൻസിലെ ലൂവർ മ്യുസിയം, ഫ്രാൻസ് മ്യൂസിയം ഏജൻസി എന്നിവയുമായി ചേർന്നാണ് ലൂവർ അബൂദബി ഇൗ പ്രദർശനം സംഘടിപ്പിക്കുന്നത്.
റെംബ്രാൻഡിെൻറ 16 പെയിൻറിങ്ങുകൾ ഉൾപ്പെടെ മൊത്തം 95 സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. വെർമീറിെൻറ ലേസ്മേക്കർ, യങ് വുമൺ സീറ്റഡ് അറ്റ് വെർജനൽ, റെംബ്രാൻഡിെൻറ ‘ഹെഡ് ഒാഫ് എ യങ് മാൻ, വിത്ത് ക്ലാസ്പ്ഡ് ഹാൻഡ്സ്: സ്റ്റഡി ഒാഫ് ദ ഫിഗർ ഒാഫ് ക്രൈസ്റ്റ്’ തുടങ്ങിയ ചിത്രങ്ങൾ ഏറെ സവിശേഷതകളുള്ളവയാണ്. ഡച്ച് ജനതയുടെ നിത്യജീവിതത്തിലെ നിമിഷങ്ങളെ കാൻവാസിലേക്ക് പകർത്തിയവയ നിരവധി ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. ഉച്ചക്ക് മൂന്നിനാണ് പ്രദർശനം കാണാനുള്ള അവസരം. ഒരാൾക്ക് 31.50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. പ്രദർശന കാലയളവിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് മൂന്ന് മുതൽ 4.30 വരെ ശിൽപശാലയോടു കൂടിയ ടൂർ പ്രോഗ്രാമും സംഘടിപ്പിക്കും. ഡച്ച് കലാകാരന്മാർ എങ്ങനെയാണ് വെളിച്ചവും നിഴലും ഉപയോഗിച്ച് വൈകാരിക ഭാവങ്ങൾ സൃഷ്ടിച്ചെടുത്തതെന്ന് ശിൽപശാലയിൽ ചർച്ച ചെയ്യും. ഇതിന് 52.50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. െഫബ്രുവരി 14ന് രാത്രി ഏഴിന് മ്യൂസിയം ഒാഡിറ്റോറിയത്തിൽ റെംബ്രാൻഡിെൻറ പെയിൻറിങ്ങുകളെ കുറിച്ച് പ്രഭാഷണമുണ്ടാകും. ഇതിലേക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.