ദുബൈ: ആഗോള റോേബാട്ടിക്സ് ഇൗ വർഷം ഒക്ടോബറിൽ ദുബൈയിൽ നടക്കും. 193 രാജ്യങ്ങളിൽ ന ിന്ന് 2000 ലേറെ വിദ്യാർഥി^യുവജനങ്ങൾ പെങ്കടുക്കുന്ന പരിപാടി ശാസ്ത്രം, സാേങ്കതിക വി ദ്യ, നവീനാശയം, ഗണിത ശാസ്ത്രം തുടങ്ങിയ മേഖലകളിൽ യുവസമൂഹത്തെ പ്രചോദിപ്പിക്കുവാനും ജലം, ഉൗർജം തുടങ്ങിയ മേഖലയിലെ ഗുരുതര പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുവാനും സഹായകമാവും. ലോക സർക്കാർ ഉച്ചകോടിയിൽ വെച്ച് കാബിനറ്റ്^ഭാവി കാര്യ മന്ത്രിയും ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ എം.ഡിയുമായ മുഹമ്മദ് അൽ ഗർഗാവിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അറബ് ലോകം ആദ്യമായാണ് ഇത്തരമൊരു മത്സരത്തിന് വേദിയാവുന്നത്.
അമേരിക്കയിലും മെക്സിക്കോയിലുമാണ് ഇതിനു മുൻപ് ആഗോള റോേബാട്ടിക്സ് മത്സരങ്ങൾ നടന്നിട്ടുള്ളത്. യു.എസ് ഉൗർജ കാര്യ സെക്രട്ടറി റിക്ക് പെറി, ഫസ്റ്റ് ഗ്ലോബൽ സ്ഥാപകൻ ദീൻ കമൻ, ആക്ടിവിസ്റ്റ് വിൽ െഎആം തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മത്സര പ്രഖ്യാപനം നടന്നത്. ലോകത്ത് ഏറ്റവും മികച്ച രീതിയിൽ സാേങ്കതിക വിദ്യകൾ ജീവിതത്തിെൻറ സമസ്ത മേഖലയിലും ഉപകാരപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നായ യു.എ.ഇ ഏറ്റവും അനുയോജ്യമായ വേദിയായി മാറുമെന്ന് ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.