മീ​ഡി​യ​വ​ണ്‍ പ്ര​വാ​സോ​ത്സ​വം ഇ​ന്ന്

ദു​ബൈ: പ​ര​ശ​തം പ്ര​വാ​സി​ക​ളു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മം കു​റി​ച്ച് പ്ര​വാ​സോ​ത്സ​വ​ത്തി​​ന്​ ഇ​ന് ന്​ അ​ര​ങ്ങു​ണ​രും. ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ വെ​ടി​ക്കെ​ട്ട്​ നാ​യ​ക​നെ ആ​ഗോ​ള​ഗ്രാ​മം എ​തി​രേ​ൽ​ക്കു​ക വെ ​ടി​ക്കെ​ട്ടി​െ​ൻ​റ​യും ചെ​ണ്ട​മേ​ള​ത്തി​െ​ൻ​റ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്. രാ​ത്രി എ​ട്ട​ര​ക്ക് പ​ര​ദേ​ശി​യു​ടെ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​കും. ലോ​കം സ​മ്മേ​ളി​ക്കു​ന്ന ആ​ഗോ​ള​ഗ്രാ​മ​ത്തി​ല്‍ പ്ര​വാ​സോ​ത്സ​വ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി. മേ​ള​ക്ക് നി​റം പ​ക​രാ​ന്‍ പു​തു​ത​ല​മു​റ​യു​ടെ ആ​വേ​ശ​മാ​യ സൂ​പ്പ​ർ​സ്​​റ്റാ​ര്‍ ദു​ല്‍ഖ​ര്‍ സ​ല്‍മാ​നും കു​ടും​ബ​വും മ​റ്റ് ക​ലാ​കാ​ര​ന്‍മാ​രും ഇ​ന്ന​ലെ ത​ന്നെ ദു​ബൈ​യി​ല്‍ എ​ത്തി​ക്ക​ഴി​ഞ്ഞു. ‘മീ​ഡി​യ​വ​ണ്‍’ പ്ര​തി​നി​ധി​ക​ള്‍ അ​തി​ഥി​ക​ളെ വ​ര​വേ​റ്റു. പ്ര​വാ​സോ​ത്സ​വം ച​രി​ത്ര​മാ​ക്കാ​നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ് ക​ലാ​സം​ഘം ഇ​പ്പോ​ള്‍. യു.​എ.​ഇ സ​ഹി​ഷ്ണു​താ വ​ര്‍ഷം ആ​ച​രി​ക്കു​ന്ന വേ​ള​യി​ല്‍ ‘സ​ഹി​ഷ്ണു​ത​യു​ടെ മ​ഹോ​ല്‍സ​വം’ എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് പ​രി​പാ​ടി​ക​ള്‍ ഒ​രു​ക്കു​ന്ന​ത്.

ദു​ല്‍ഖ​ര്‍ സ​ല്‍മാ​ന് പു​റ​മെ ന​ട​ന്‍, സം​വി​ധാ​യ​ക​ന്‍, തി​ര​ക്ക​ഥാ​കൃ​ത്ത്, ഗാ​യ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ മ​ല​യാ​ള ച​ല​ച്ചി​ത്ര​വേ​ദി​യെ സ​മ്പ​ന്ന​മാ​ക്കി​യ യു​വ​താ​രം വി​നീ​ത് ശ്രീ​നി​വാ​സ​നും, പു​ര​സ്കാ​ര​ങ്ങ​ള്‍ വാ​രി​കൂ​ട്ടി​യ പി​ന്ന​ണി ഗാ​യി​ക സി​ത്താ​ര, സം​ഗീ​ത​കാ​ര​ന്‍ ന​രേ​ഷ് അ​യ്യ​ര്‍, വ​യ​ലി​നി​സ്​​റ്റ്​ കാ​വ്യ അ​ജി​ത് എ​ന്നി​വ​രും റി​ഹേ​ഴ്സ​ൽ തി​ര​ക്കി​ലാ​ണ്. കോ​ട്ട​യം ന​സീ​ര്‍, പാ​ഷാ​ണം ഷാ​ജി എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന സാ​ജു ന​വോ​ദ​യ, നി​ര്‍മ​ല്‍ പാ​ലാ​ഴി എ​ന്നി​വ​ര്‍ പൊ​ട്ടി​ച്ചി​രി ഉ​യ​ര്‍ത്താ​നു​ണ്ടാ​കും. ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ല്‍ സൂ​പ്പ​ർ​സ്​​റ്റാ​ര്‍ മോ​ഹ​ൻ​ലാ​ൽ പ​ങ്കു​ചേ​ർ​ന്ന പ്ര​​വാ​സോ​ത്സ​വം കാ​ണി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ സ​ര്‍വ​കാ​ല റെ​ക്കോ​ര്‍ഡ് കു​റി​ച്ചി​രു​ന്നു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.