അബൂദബി: മെഡിക്കൽ ലൈസൻസ് കർശനമാക്കുന്ന കരട് നിയമത്തിന് ഫെഡറൽ നാഷനൽ കൗൺസി ൽ വ്യാഴാഴ്ച അംഗീകാരം നൽകി. രാജ്യത്ത് ഫ്രീസോൺ ഉൾപ്പെടെ ചികിത്സ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാൻ അപേക്ഷ സമർപ്പിക്കുന്നവർക്കും നിയമത്തിെൻറ വകുപ്പുകൾ ബാധകമാണ്. നിയമപ്രകാരം ആരോഗ്യ അതോറിറ്റിയുടെ ലൈസൻസ് ലഭിക്കാത്ത ആർക്കും ചികിത്സ നടത്താൻ അനുമതിയില്ല. മറ്റു ഏത് ലൈസൻസുള്ളവർക്കും ഇൗ നിബന്ധനയിൽ ഇളവില്ല. സ്വന്തം ലൈസൻസിെൻറയും ജോലി ചെയ്യുന്ന ആരോഗ്യ സ്ഥാപനത്തിെൻറ ലൈസൻസിെൻറയും പരിധിയിൽ നിന്നുകൊണ്ടായിരിക്കണം ഡോക്ടർമാർ ജോലി ചെയ്യേണ്ടത്. അനധികൃത ചികിത്സകളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കർശനമാക്കിയത്.
ഫെഡറൽ നാഷനൽ കൗൺസിൽ ആസ്ഥാനത്ത് നടന്ന യോഗത്തിന് സ്പീക്കർ ഡോ. അമൽ അബ്ദുല്ല ആൽ ഖുബൈസി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.