അബൂദബി: ഫ്രാൻസിസ് മാർപാപ്പക്ക് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ തിങ്കളാഴ്ച ഉജ്ജ്വല വരവേൽപ് നൽകി. അറേബ്യൻ കുതിരകളുടെ പുറത്തേറിയ അശ്വ സൈനികരുടെ അകമ്പടിയോടെ ആനയിക്കപ്പെട്ട മാർപാപ്പയെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ സ്വീകരിച്ചു. 21 ഗൺ സല്യൂേട്ടാടെയായിരുന്നു സ്വീകരണം.
തുടർന്ന് വത്തിക്കാെൻറയും യു.എ.ഇയുടെ ദേശീയഗാനം ആലപിച്ചു. യു.എ.ഇ വ്യോമസേനയുടെ അഭ്യാസ പ്രകടന സംഘമായ ‘അൽ ഫുർസാൻ’ കൊട്ടാരത്തിന് മുകളിൽ വത്തിക്കാൻ പതാകയുടെ നിറം തീർത്തു.ശൈഖ് മുഹമ്മദ് ബിൻ റാശിദും ശൈഖ് മുഹമ്മദ് ബിൻ സായിദും മാർപാപ്പയുമായി ചർച്ച നടത്തി. യു.എ.ഇയും വത്തിക്കാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ മൂവരും ചർച്ച ചെയ്തു. ലോകത്ത് സഹിഷ്ണുതയും സംവാദവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും കൂടിയാലോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.