അ​റേ​ബ്യ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ഷേ​രി​യും ഹ​മ്മൂ​റും വ​ൻ​തോ​തി​ൽ കു​റ​ഞ്ഞു

അ​ബൂ​ദ​ബി: ഗ​ൾ​ഫ്​ നാ​ടു​ക​ളി​ൽ പ്രി​യ​ങ്ക​ര​മാ​യ ഷേ​രി​യും ഹ​മ്മൂ​റും ഉ​ൾ​പ്പെ​ടെ അ​റേ​ബ്യ​ൻ ഉ​ൾ​ക്ക​ട​ ലി​ലെ പ്ര​ധാ​ന മ​ത്സ്യ ഇ​ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ കു​റ​യു​ന്നു. ഇൗ ​പ്ര​വ​ണ​ത തു​ട​ർ​ന്നാ​ൽ ഇൗ​യി​നം മ​ത്സ്യ​ങ്ങ​ൾ​ക്ക്​ വം​ശ​നാ​ശം സം​ഭ​വി​ച്ചേ​ക്ക​മെ​ന്ന്​ സ​ർ​വേ റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. അ​ബൂ​ദ​ബി പ​രി​സ്​​ഥി​തി ഏ​ജ​ൻ​സി ന​ട​ത്തി​യ വി​പു​ല​മാ​യ സ​ർ​വേ​യി​ലാ​ണ്​ ഷേ​രി, ഹ​മ്മൂ​ർ മ​ത്സ്യ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 85 ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​ഞ്ഞ​താ​യി​ ക​ണ്ടെ​ത്തി​യ​ത്. അ​റേ​ബ്യ​ൻ ഉ​ൾ​ക്ക​ട​ലി​ൽ​നി​ന്ന്​ ഇ​ത്ത​രം മ​ത്സ്യ​ങ്ങ​ൾ ഇ​ല്ലാ​താ​കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ പ​ഠ​നം പ​റ​യു​ന്നു. ജ​ല​ത്തി​െ​ൻ​റ താ​പ​നി​ല വ​ർ​ധി​ക്കു​ന്ന​തും ല​വ​ണ​ത്വ^​ഒാ​ക്​​സി​ജ​ൻ അ​ള​വി​ലെ മാ​റ്റ​വും മ​നു​ഷ്യ ഇ​ട​പെ​ട​ലും കാ​ര​ണം അ​റേ​ബ്യ​ൻ ഉ​ൾ​ക്ക​ട​ലി​ലെ മൂ​ന്നി​ലൊ​ന്ന്​ ജീ​വി​ക​ൾ​ക്ക്​ 2090ഒാ​ടെ വം​ശ​നാ​ശം സം​ഭ​വി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം ബ്രി​ട്ടീ​ഷ്​ കൊ​ള​മ്പി​യ സ​ർ​വ​ക​ലാ​ശാ​ല പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​നം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. അ​മി​ത​മാ​യ മ​ത്സ്യ​ബ​ന്ധ​ന​മാ​ണ്​ മീ​നു​ക​ളു​െ​ട എ​ണ്ണം കു​റ​യാ​ന​നും സ​മു​ദ്ര ആ​വാ​സ വ്യ​വ​സ്​​ഥി​തി​യി​ലെ അ​സ​ന്തു​ലി​താ​വ​സ്​​ഥ​ക്കും മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണം.

ക​ട​ലി​നെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള സ​മ​യ​മാ​യ​രി​ക്കു​ന്നു​വെ​ന്നും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക്​ ശി​പാ​ർ​ശ ചെ​യ്​​തി​​ട്ടു​ണ്ടെ​ന്നും അ​ബൂ​ദ​ബി പ​രി​സ്​​ഥി​തി ഏ​ജ​ൻ​സി ആ​ക്​​ടി​ങ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ശൈ​ഖ ആ​ൽ ദാ​ഹി​രി പ​റ​ഞ്ഞു. അ​മി​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​െ​ൻ​റ അ​പ​ക​ട​ത്തെ കു​റി​ച്ച്​ മീ​ൻ​പി​ടി​ത്ത​ക്കാ​രെ ബോ​ധ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്​ ഏ​ജ​ൻ​സി നി​ര​വ​ധി ശ്ര​മ​ങ്ങ​ൾ ന​ട​ത്തി. പ​ക്ഷേ, അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​ന്​ ഏ​ജ​ൻ​സി​യും മ​റ്റു സം​ഘ​ട​ന​ക​ളും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ക​യാ​ണ്. പ്ര​ജ​ന​ന കാ​ലാ​മ​യ മാ​ർ​ച്ച്​ ഒ​ന്ന്​ മു​ത​ൽ ഏ​പ്രി​ൽ 30 വ​രെ ഷേ​രി, സാ​ഫി മീ​നു​ക​ളെ പി​ടി​ക്കു​ന്ന​തി​ന്​ യു.​എ.​ഇ​യി​ൽ വി​​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ല​ക്ക്​ ന​ട​പ്പാ​കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ന​ഗ​ര​സ​ഭ​ക​ൾ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ചി​ല ത​രം വ​ല​ക​ൾ​ക്കു​മു​ണ്ട്​ നി​രോ​ധ​നം. എ​ന്നാ​ൽ, ഇ​ത്ത​രം വ​ല​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ എ​ന്ന്​ നി​രീ​ക്ഷി​ക്ക​ൽ ദു​ഷ്​​ക​ര​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്​​ത​മാ​യ​ത്​ പ്രാ​ദേ​ശി​ക മീ​ൻ​പി​ടി​ത്ത​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന പ​ത്തി​ൽ ഏ​ഴ്​ വ​ല​ക​ളും അ​ന​ധി​കൃ​ത​മാ​ണെ​ന്നാ​െ​ണ​ന്നും ഡോ. ​ശൈ​ഖ ആ​ൽ ദാ​ഹി​രി അ​റി​യി​ച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.