അബൂദബി: ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികളുടെ സെവൻസ് ഫുട്ബാൾ മത്സരം വ്യാഴാഴ്ച ദുബൈ നാദ് അൽഷേബയിലെ ജെംസ് മോഡേൺ അക്കാദമി, അൽഖൂസിലെ ക്രെഡൻസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നടക്കും. അംബാസഡേഴ്സ് കപ്പ് ഫുട്ബാൾ എന്ന പേരിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ സോക്കർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. അണ്ടർ 14, അണ്ടർ 19 വിഭാഗങ്ങളിലായി നടക്കുന്ന ടൂർണമെൻറിൽ 12 മുതൽ 19 വയസ്സ് വരെയുള്ള പെൺകുട്ടികളുടെ ടീമുകളാണ് പെങ്കടുക്കുക. യു.എ.ഇയിലെ 37 സ്കൂളുകളിൽനിന്നായി അണ്ടർ 19 വിഭാഗത്തിൽ 17 ടീമുകളും അണ്ടർ 14 വിഭാഗത്തിൽ 20 ടീമുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള ടൂർണമെൻറിെൻറ ഫൈനൽ 31ന് ഉച്ചക്ക് രണ്ടിന് ക്രെഡൻസ് സ്കൂളിൽ നടക്കും. രണ്ടു വിഭാഗങ്ങളിലെയും ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളെ ഏപ്രിലിൽ ഡെറാഡൂണിൽ നടക്കുന്ന ഡൂൺ കപ്പിൽ മത്സരിപ്പിക്കും. ഇവിടെ വിജയിക്കുന്ന ടീമാണ് ജൂലൈയിൽ ഡെൻമാർക്കിൽ നടക്കുന്ന ഡാനാ കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. കായികരംഗത്ത് പെൺകുട്ടികളുടെ സാന്നിധ്യം ഉറപ്പിക്കാൻ മാത്രമല്ല ആത്മവിശ്വാസം വളർത്താനും ഇത്തരം മത്സരം ഉപകരിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എംബസിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ടൂർണമെൻറിെൻറ ജഴ്സി സ്ഥാനപതി പുറത്തിറക്കി. ചടങ്ങിൽ സോക്കർ ഫൌണ്ടേഷൻ ചെയർമാൻ ബിക്രം സിങ്, ലുലു ഗ്രൂപ്പ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻ മാനേജർ നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.