ദുബൈ: ദുബൈയിൽ ആറ് പുതിയ ബസ്റൂട്ടുകൾ ആരംഭിച്ചതായി റോഡ്സ് ആൻറ് ട്രാൻസ്പോർ ട്ട് അതോറിറ്റിയുടെ ഭാഗമായ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി അറിയിച്ചു. യാത്രികര ുെട എണ്ണത്തിലുണ്ടായ വർധനയാണ് പുതിയ റൂട്ടുകൾ തുടങ്ങാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. ഇവക്ക് പുറമെ ഒരു റൂട്ടിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും നടപടിയെടുത്തിട്ടുണ്ട്. റൂട്ട് ഇ 411 ഇത്തിസാലത്ത് മെട്രോസ്റ്റേഷൻ ^ അജ്മാൻ, റൂട്ട് ഇ എഫ് 02 ഇത്തിസാലത്ത് മെട്രോസ്റ്റേഷൻ ^ മുഹൈസിന നാല്, റൂട്ട് 50 ഇൻറർനാഷ്ണൽ സിറ്റി ഡ്രാഗൺ മാർട്ട് ^ അൽ െഖെൽ ഗേറ്റ് ഒന്ന്. (ഇൗ റൂട്ടിലെ സർവീസ് സിലിക്കൺ ഒായാസിസ്, ദുബൈ മാൾ, ബിസിനസ് ബേ വഴിയായിരിക്കും.) എന്നിവയാണ് പുതിയതായി ആരംഭിച്ച സ്ഥിരം റൂട്ടുകൾ.
റൂട്ട് 11ബി: റാശിദിയ മെട്രോ സ്റ്റേഷൻ^ അൽ അവീർ ടെർമിനൽ, റൂട്ട് 34 ഇത്തിസാലത്ത് മെട്രോസ്റ്റേഷൻ ^ അൽ ബ്രയാൻ ലേബർ ക്യാമ്പ് അൽ ഖവാനീജ് രണ്ട് ( അൽ ഖിസൈസ് ബസ്റ്റേഷൻ വഴി), റൂട്ട് 56: ഡാന്യൂബ് മെട്രോ സ്റ്റേഷൻ^ ഡിഡബ്ലിയു സ്റ്റാഫ് വില്ലേജ്. എന്നീ റൂട്ടുകളിലാണ് വെള്ളിയാഴ്ച മാത്രം സർവീസ് ഉണ്ടാവുക. ഇബ്നു ബത്തൂത്ത മെട്രോ സ്റ്റേഷനിൽ നിന്ന് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബസ്സർവീസുകൾ അരമണിക്കൂറിൽ ഒന്ന് എന്ന വിധത്തിൽ ആക്കിയിട്ടുമുണ്ട്. നേരത്തെ ഇത് മണിക്കൂറിൽ ഒന്ന് വീതമായിരുന്നു. കൃത്യമായ ഇടവേളകളിൽ നടത്തുന്ന പഠനങ്ങളുടെയും സർവ്വെ കളുടെയും അടിസ്ഥാനത്തിലാണ് ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നതെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ പ്ലാനിങ് ആൻറ് ബിസിനസ് ഡെവലപ്മെൻറ് വകുപ്പ് ഡയറക്ടർ ആദൽ ശക്കേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.