ദുബൈ: ജനങ്ങൾക്ക് മികച്ച നിലവാരമുള്ള ജീവിത സൗകര്യങ്ങൾ ഒരുക്കി നൽകുക എന്നതാണ് സ ർക്കാറിെൻറ പ്രഥമലക്ഷ്യമെന്ന് യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭര ണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പറഞ്ഞു. പൗരൻമാർക്കും താമസക്കാർക്കും സന്ദർശകർക്കും ഏറ്റവും നല്ല സേവനം നൽകുന്നതിനും സുസ്ഥിര വികസനം സാധ്യമാക്കുന്നതിനുമുള്ള ക്രിയാത്മക പദ്ധതികൾക്കാണ് മുൻഗണന നൽകുന്നതെന്നും ദുബൈ നഗരത്തിലെ പുതിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തി ശൈഖ് മുഹമ്മദ് പറഞ്ഞു. ജനങ്ങളുടെ സന്തോഷം സാധ്യമാക്കുക എന്ന മനോഹരമായ വികസനമാതൃകയാണ് യു.എ.ഇ ലോകത്തിനു മുന്നിൽ വെക്കുന്നതു തന്നെ. ശാസ്ത്ര^സാേങ്കതിക പുരോഗതി പ്രയോജനപ്പെടുത്തുന്നതിനും കാലാവസ്ഥയും പരിസ്ഥിതിയും ഹനിക്കപ്പെടാതെ നിലനിർത്തുന്നതിനും പ്രത്യേകമായ ശ്രദ്ധവേണമെന്നും അദ്ദേഹം ഒാർമപ്പെടുത്തി.
ഒാരോ പദ്ധതിയുടെയും പരമമായ പ്രയോജനം വിലയിരുത്തേണ്ടത് അത് സമൂഹത്തിലുണ്ടാക്കിയ ഗുണകരമായ മാറ്റങ്ങളും വിഭവങ്ങളുടെ ശ്രദ്ധാപൂർവമായ വിനിയോഗവും കണക്കാക്കിയാണ്. ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂംബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ് ശൈഖ് അഹ്മദ് ബിൻ സഇൗദ് ആൽ മക്തും, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും നോളജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, പ്രോേട്ടാകോൾ വിഭാഗം ഡി.ജി ഖലീഫ സഇൗദ് സുലൈമാൻ, ദുബൈ ഹോൾഡിങ് ചെയർമാൻ അബ്ദുല്ല അഹ്മദ് അൽ ഹബ്ബാഇ എന്നിവർ ശൈഖ് മുഹമ്മദിനെ അനുഗമിച്ചു. 6.5 ബില്യൻ ചെലവഴിച്ച് നടപ്പാക്കി വരുന്ന ദുബൈ ഡീപ് ടണൽ സ്ട്രോം വാട്ടർ സിസ്റ്റം, മാലിന്യ സംസ്കരണ കേന്ദ്രം, ദുബൈ നഗരസഭയുടെ പരിസ്ഥിതി ഉപഗ്രഹം, പൈതൃക മാർക്കറ്റ് പദ്ധതി എന്നിവയെക്കുറിച്ച് ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി ശൈഖ് മുഹമ്മദിന് വിശദീകരിച്ചു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.