അബൂദബി: യു.എ.ഇയിൽ ഹൈപർലൂപ് സാേങ്കതികവിദ്യയുടെ വികാസം സുസ്ഥിര^പരിസ്ഥിതി സൗ ഹൃദ വഴികളിൽ. രാജ്യത്തെ നിർദിഷ്ട ഹൈപർലൂപ് പാതയിൽ തിരശ്ചീന കൃഷിയിടങ്ങൾ ഒരുക്കുമെന്നും സാേങ്കതികവിദ്യ സുസ്ഥിര പരിസ്ഥിതി ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. ഇൗ വർഷാവസാനം ഫ്രാൻസിലെ ടുളൂസിൽ ഹൈപർലൂപിെൻറ ആദ്യ പരീക്ഷണയോട്ടങ്ങളിലൊന്ന് നടക്കുമെന്ന് ഹൈപർലൂപ് ട്രാൻസ്പോർേട്ടഷൻ ടെക്നോളജീസ് സഹ സ്ഥാപകനും ചെയർമാനുമായ ബിപോപ് ഗ്രെസ്റ്റ അറിയിച്ചു. സാേങ്കതികവിദ്യ പരമാവധി സുസ്ഥിരമാക്കുന്നതിന് സൗര, കാറ്റ്, ജിയോതെർമൽ സാേങ്കതികവിദ്യകൾ ഉപയോഗപ്പെടുത്തും. പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുന്നതിലധികമായി പ്രകൃതിക്ക് തിരിച്ചുനൽകിയുള്ള വികസനമായിരിക്കും പൈർലൂപിേൻറത്. കാറ്റ്, സൗര, കൈനറ്റിക് ഉൗർജങ്ങൾ സംയോജിപ്പിച്ചുള്ള ബദൽ സാേങ്കതികവിദ്യ ഉപയോഗപ്പെടുത്തും.
കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കുന്ന സിമൻറായിരിക്കും പദ്ധതിയിൽ ഉപയോഗിക്കുക. പാതക്ക് സമീപത്തുള്ള ജനങ്ങൾക്ക് കൃഷി സാധ്യമാക്കും വിധമുള്ള തിരശ്ചീന കൃഷിയിടങ്ങളും പാതയിലുണ്ടാകും. ഇൗ കൃഷിയിടങ്ങൾ ഭക്ഷ്യധാന്യങ്ങൾ വളർത്തുന്നതിന് വാടകക്ക് നൽകാൻ സാധിക്കും. ഹൈപർലൂപുമായി ബന്ധപ്പെട്ടതെല്ലാം സുസ്ഥിര പരിസ്ഥി ലക്ഷ്യമിട്ടുള്ളതാണെന്നും ബിപോബ് ഗ്രെസ്റ്റ അറിയിച്ചു. ഇലക്ട്രോ മാഗ്നറ്റിക് ലെവിറ്റേഷൻ സാേങ്കതികവിദ്യ ഉപയോഗിച്ച് ശബ്ദവേഗത്തിൽ ചലിക്കുന്ന ക്യാപ്സൂളികളിൽ യാത്ര സാധ്യമാക്കുന്ന സംവിധാനമാണ് ഹൈപർലൂപ്. അബൂദബിക്കും ദുബൈക്കും ഇടയിൽ സീഹ് അൽ സെദീറിയിലാണ് ഹൈപർലൂപിെൻറ ആദ്യ വാണിജ്യ പാത വിഭാവനം ചെയ്തിട്ടുള്ളത്. എക്സ്പോ 2020നും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താളത്തിനും സമീപമുള്ള സ്ഥലമാണിത്. ഇൗ വർഷം മൂന്നാം പാദത്തിൽ മൂന്ന് മുതൽ അഞ്ച് കിലോമീറ്റർ വരെ പാതയുടെ പ്രവൃത്തി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.