ദുബൈ: കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് ഒരാഴ്ച മാ ത്രം ബാക്കി നിൽക്കെ ഗൾഫ് മേഖലയിലെ യു.ഡി.എഫ് പ്രവർത്തകർ ഒരുക്കങ്ങൾ തകൃതിയാക്കി. യ ു.എ.ഇയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ അര ലക്ഷം പേരെങ്കിലും പെങ്കടുക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുള്ളത്. യു.എ.ഇയിലെ പ്രവർത്തകർക്കു പുറമെ മറ്റു ചില ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കോൺഗ്രസ് അനുഭാവികളും ദുബൈയിലെത്തും. യു.എ.ഇയിലെ എമിറേറ്റുകളിലെല്ലാം വൻ പങ്കാളിത്തമുള്ള സ്വാഗതസംഘ യോഗങ്ങളും പ്രവർത്തക കൺവെൻഷനുകളും നടക്കുന്നുണ്ട്. കോൺഗ്രസ് അനുഭാവി സംഘടനയായ ഇൻകാസിനു പുറമെ ലീഗിെൻറ പ്രവാസി സേവന വിഭാഗമായ കെ.എം.സി.സിയുടെ നേതാക്കളും പ്രവർത്തകരും സ്വാഗതസംഘങ്ങളുടെ ഭാഗമാണ്.
എ.െഎ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസും ഒ.െഎ.സി മിഡിൽ ഇൗസ്റ്റ് കൺവീനർ മൻസൂർ പള്ളൂരും ഏറെ ദിവസമായി ദുബൈയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തകരെ ഏകോപിപ്പിക്കുന്നുണ്ട്. കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, കെ. മുരളീധരൻ എന്നിവരുടെ വരവ് കോൺഗ്രസ് ക്യാമ്പുകളിൽ വർധിച്ച ഉൗർജമാണ് പകർന്നിരിക്കുന്നത്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ദുബൈ സമ്മേളനത്തിൽ പെങ്കടുക്കാനിടയില്ല. സംഘടനാ ചുമതലയുള്ള വർക്കിങ് പ്രസിഡൻറ് കൊടിക്കൂന്നിൽ സുരേഷ് എം.പി, ആേൻറാ ആൻറണി എം.പി, എം.കെ. രാഘവൻ എം.പി എന്നിവർ അടുത്ത ദിവസങ്ങളിൽ യു.എ.ഇയിൽ എത്തി പ്രവർത്തക കൺവെൻഷനുകളിൽ പങ്കുചേരും. രാഹുലിെൻറ സന്ദർശനത്തിനു പുറമെ കോൺഗ്രസ് പ്രവാസി സംഘടനകളിലെ പ്രശ്നങ്ങൾ പഠിച്ചു പരിഹരിക്കുക എന്ന ലക്ഷ്യവും എം.പിമാരുടെ സന്ദർശനത്തിനു പിന്നിലുണ്ട്.
സംഘടനയിലെ തർക്കങ്ങൾ സംബന്ധിച്ച് ഒ.െഎ.സി.സി ഘടകങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും നിരവധി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി കെ.പി.സി.സി നേതാക്കൾ സ്ഥിരീകരിച്ചിരുന്നു. പ്രവർത്തകർ ഉന്നയിക്കുന്ന വിഷയങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് കെ.പി.സി.സി പ്രസിഡൻറിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. വിവിധ രാജ്യങ്ങളിൽ ശ്രദ്ധേയമായ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുേമ്പാഴും നേതാക്കൾ തമ്മിലെ പ്രശ്നങ്ങളും ഗ്രൂപ്പിസവും സംഘടനക്ക് തടസം സൃഷ്ടിച്ചുവരുന്നുണ്ട്. രാഹുലിെൻറ സന്ദർശനത്തിനു പിന്നാലെ പ്രവാസി ഘടകങ്ങളെ പാർലമെൻറ് തെരഞ്ഞെടുപ്പിനായി ആളുകൊണ്ടും അർഥം കൊണ്ടും സജ്ജമാക്കുവാനാണ് കെ.പി.സി.സി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.