സഹിഷ്​ണുതാ വർഷ പ്രഖ്യാപനം സാമോദം സ്വാഗതം ചെയ്​ത്​ യു.എ.ഇ സമൂഹം

ദുബൈ: തലമുറയെ ബുദ്ധിപരമായി ശക്​തിപ്പെടുത്താൻ ഉതകുന്ന വായനാ വർഷം, നൽകലി​​​െൻറയും കരുതലി​​​െൻറയും സന്ദേശവും സന്തോഷവും പകരുന്ന ദാനവർഷം, നൻമയുടെ പൈതൃകം പഠിപ്പിച്ച മഹാപുരുഷ​​​െൻറ ഒാർമകൾ നെഞ്ചിലേറ്റിയ സായിദ്​ വർഷം എന്നി വക്കു ശേഷം സഹിഷ്​ണുതാ വർഷം ആ​ചരിക്കുവാനുള്ള യു.എ.ഇ ഭരണകൂടത്തി​​​െൻറ തീരുമാനത്തെ ഹൃദയപൂർവം സ്വാഗതം ചെയ്​ത്​ ജനത. വിവിധ എമിറേറ്റുകളുടെ ഭരണാധികാരികളും സർക്കാർ വകുപ്പ്​ മേധാവികളും തീരുമാനത്തിന്​ പൂർണ പിന്തുണ പ്രഖ്യാപിച്ചു. പരസ്​പരം കൈകോർത്ത്​ കൂടുതൽ മികച്ചൊരു ലോകത്തിനും നാളേക്കും വേണ്ടി പരിശ്രമിക്കുന്ന സമൂഹമായി മാറുവാൻ ആവശ്യമായ പ്രവർത്തനങ്ങളും പരിശീലനവും പദ്ധതികളും ഉൾക്കൊള്ളുന്ന വർഷമാണ്​ വരാനിരിക്കുന്നതെന്ന്​ അവർ പ്രഖ്യാപിച്ചു.

ദുബൈ നഗരസഭ, ദീവ, റോഡ്​ ഗതാഗത അതോറിറ്റി, ദുബൈ കോർട്​സ്​ തുടങ്ങിയ സ്​ഥാപനങ്ങളുടെ മേധാവികളും സന്തുഷ്​ടിയും സഹകരണവും പ്രഖ്യാപിച്ചിട്ടുണ്ട്​. ഏറെ ആഹ്ലാദത്തിലുള്ളത്​ യു.എ.ഇ സ്വന്തം ജനതയെപ്പോലെ സ്വീകരിക്കുകയും യു.എ.ഇയെ സ്വന്തം ദേശമായി കാണുകയും ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹമാണ്​. സഹിഷ്​ണുതാ വർഷത്തെ സ്വാഗതം ചെയ്യുവാനും സ്വാർഥകമാക്കാനും സാധിക്കുന്ന പരിപാടികൾ ആവിഷ്​കരിക്കുവാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്​ വിവിധ കൂട്ടായ്​മകൾ. ​േലാകത്തി​​​െൻറ പല കോണുകളിലും അനൈക്യം പുകയുന്ന കാലത്ത്​ ഏവരെയും ഒരുമിച്ചു ചേർത്ത്​ സമാധാനം ഉറപ്പാക്കുവാനുള്ള സാമൂഹിക രാഷ്​ട്രീയ പ്രക്രിയയായി സഹിഷ്​ണുതാ വർഷം മാറുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.