അൽെഎൻ: യു.എ.ഇയിലെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായ അല്‍ഐൻ ജബല്‍ ഹഫീത്തില്‍ വിനോ ദസഞ്ചാരികള്‍ ബാര്‍ബിക്യൂ പാചകം ചെയ്യുന്നതിന് മുനിസിപ്പാലിറ്റി നിരോധം ഏര്‍പ്പെടുത്തി. അനിയന്ത്രിതവും ക്രമരഹിതവുമായ നടത്തുന്ന പാചകം പരിസ്ഥിതിക്ക് ദോഷം സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വിലക്ക്. എന്നാല്‍ തുറസായ സ്ഥലങ്ങളില്‍ പാചകത്തിന് വിലക്കുണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ദിവസം നൂറുകണക്കിന് സഞ്ചാരികള്‍ എത്തുന്ന അല്‍ഐനിലെ കുന്നിന്‍പ്രദേശമാണ് ജബല്‍ ഹഫീത്ത്.
വിറക് കത്തിക്കുന്നത് കുന്നിന്‍പ്രദേശത്തെ അടിക്കാടുകള്‍ നശിക്കുന്നതിനും പ്രദേശം വൃത്തികേടാകുന്നതിനും കാരണമാകുന്നു എന്നതിനാലാണ് നടപടി. വിലക്ക് ലംഘിക്കുന്നവര്‍ക്ക് വന്‍തുകയുടെ പിഴ നല്‍കേണ്ടി വരും. അതേസമയം കുന്നിന്‍പ്രദേശത്ത് നിന്ന് മാറി തുറസായ സ്ഥലങ്ങള്‍, മരുഭൂമി, അല്‍ സുലൈമി, അല്‍ മെബ്റാസ പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ബാര്‍ബിക്യൂ ഒരുക്കുന്നതിന് വിലക്കുണ്ടാവില്ലെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. എന്നാല്‍, മേഖല വൃത്തികേടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ മുനിസിപ്പാലിറ്റി പരിശോധന കര്‍ശമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.