വാ​ർ​ത്താ ത​മ​സ്​​ക​ര​ണ​ത്തി​ന്​ കാരണം കു​ത്ത​ക​വ​ത്​​ക​ര​ണം –തോ​മ​സ്​ ജേ​ക്ക​ബ്​

ഷാ​ർ​ജ: ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളു​ടെ ഉ​ട​മാ​വ​കാ​ശം അ​റു​പ​തു ശ​ത​മാ​ന​വും ഒ​രു കോ​ർ​പ്പ​റേ​റ്റ്​ ഗ്രൂ​പ് പി​െ​ൻ​റ കൈ​പ്പി​ടി​യി​ലാ​ക​യാ​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ പ​ല പ്ര​ശ്​​ന​ങ്ങ​ൾ​ക്കും മാ​ധ്യ​മ പ്രാ​തി​നി​ധ്യം കി​ട്ടാ​തെ പോ​കു​ന്നു​വെ​ന്ന്​ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ തോ​മ​സ്​ ജേ​ക്ക​ബ്. ഇ​ട​തു​പ​ക്ഷ പാ ​ർ​ട്ടി​ക​ളു​ടെ ഒ​ര​ു റാ​ലി​യു​ടെ ചി​ത്രം ന​ൽ​കാ​ൻ 25 ല​ക്ഷം രൂ​പ​യാ​ണ്​ ദേ​ശീ​യ പ​ത്രം ഒ​രു ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ ​പ​ണം ന​ൽ​കാ​ൻ ഇ​ല്ലാ​ഞ്ഞ​തി​നാ​ൽ വ​ൻ ജ​ന​പ്രാ​തി​നി​ധ്യ​മു​ള്ള പ​രി​പാ​ടി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ ത​മ​സ്​​ക​രി​ച്ചു. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ അ​ത്ത​ര​മൊ​രു അ​വ​സ്​​ഥ​യി​ല്ലെ​ന്നും സാ​ധാ​ര​ണ​ക്കാ​രു​െ​ട പ്ര​ശ്​​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ പ​ര​മാ​വ​ധി ശ്ര​ദ്ധി​ക്കു​ക​യും മ​ത്സ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്ത​രി​ച്ച ലോ​ക​പ്ര​ശ​സ്​​ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​വി. വി​വേ​കാ​ന​ന്ദ​െ​ൻ​റ പേ​രി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ന ഉ​ൽ​കൃ​ഷ്​​ട​ത​ക്ക്​ ചി​ര​ന്ത​ന​യും യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ചും ചേ​ർ​ന്ന്​ ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജോ​ർ​ദാ​നി​ൽ ഒ​രു വേ​ള ഇ​ന്ത്യ​ക്കാ​ർ കു​ടു​ങ്ങി​ക്കി​ട​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ അ​ന്ന​ത്തെ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കെ.​പി. ഉ​ണ്ണി​കൃ​ഷ്​​ണ​ൻ ഇ​ട​പെ​ട്ടി​ട്ടു​പോ​ലും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ഞ്ഞ പ്ര​ശ്​​നം അ​വി​ടെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പി.​വി. വി​വേ​കാ​ന​ന്ദ​െ​ൻ​റ ഇ​ട​പെ​ട​ൽ കൊ​ണ്ട്​ പ​രി​ഹൃ​ത​മാ​യി​ട്ടു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം അ​നു​സ്​​മ​രി​ച്ചു. ഇ​ന്ത്യ​ക്കാ​ർ​ക്കു മാ​ത്ര​മാ​യി ക​ട​ന്നു​പോ​കാ​ൻ അ​ന്ന​ത്തെ ജോ​ർ​ദാ​ൻ രാ​ജാ​വ്​ അ​തി​ർ​ത്തി തു​റ​ന്നു ന​ൽ​കു​ക​യാ​യി​രു​ന്നു. ​പു​തു സ​ാ​േ​ങ്ക​തി​ക വി​ദ്യ വാ​ർ​ത്ത​യി​ലും പ​ത്ര​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. എ​ബ്ര​ഹാം ലി​ങ്ക​ൻ വ​ധി​ക്ക​പ്പെ​ട്ട വി​വ​രം സം​ഭ​വം ന​ട​ന്ന്​ മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം കോ​ട്ട​യം സി.​എം.​എ​സ്​ കോ​ള​ജ്​ മാ​ഗ​സി​നി​ലാ​ണ്​ മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി അ​ച്ച​ടി​ച്ചു വ​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന്​ വാ​ർ​ത്ത​ക്ക്​ ഗ​തി​വേ​ഗം വ​ർ​ധി​ച്ചി​രി​ക്കു​ന്നു. എ​ന്നാ​ൽ ചി​ല ചാ​ന​ൽ അ​വ​താ​ര​ക​ർ ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ വ​ക്​​താ​ക്ക​ളാ​യി അ​വ​ത​രി​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ രൂ​പ​വ​ത്​​ക​ര​ണ​ത്തെ സ്വാ​ധീ​നി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത അ​സ്വീ​കാ​ര്യ​വും മാ​ധ്യ​മ ധ​ർ​മ​ങ്ങ​ൾ​ക്ക്​ നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​റാം ഗ്രൂ​പ്പ്​ ഡ​യ​റ​ക്​​ട​ർ ഇ.​കെ. രാ​ജേ​ന്ദ്ര​ൻ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ചു. യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ വൈ. ​സു​ധീ​ർ കു​മാ​ർ ഷെ​ട്ടി പൊ​ന്നാ​ട അ​ണി​യി​ച്ചു. പ്ര​വാ​സ ലോ​ക​ത്തെ മി​ക​ച്ച ദൃ​ശ്യ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്​​കാ​രം മീ​ഡി​യാ വ​ൺ ചാ​ന​ൽ ചീ​ഫ്​ ബ്രോ​ഡ്​​കാ​സ്​​റ്റി​ങ്​ ജേ​ണ​ലി​സ്​​റ്റ്​ ഷി​നോ​ജ്​ ഷം​സു​ദ്ദീ​ൻ ഏ​റ്റു​വാ​ങ്ങി. ബി​ൻ​സാ​ൽ അ​ബ്​​ദു​ൽ ഖാ​ദ​ർ, പി.​പി. ശ​ശീ​ന്ദ്ര​ൻ, ക​മാ​ൽ കാ​സിം, അ​ല​ക്​​സ്​ ജോ​സ​ഫ്, ജ​സി​ത സം​ജി​ത്​ എ​ന്നി​വ​രാ​ണ്​ മ​റ്റു പു​ര​സ്​​കാ​ര ജേ​താ​ക്ക​ൾ. ചി​ര​ന്ത​ന പ്ര​സി​ഡ​ൻ​റ്​ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ മാ​ധ്യ​മ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ കെ.​കെ. മൊ​യ്​​തീ​ൻ കോ​യ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫി​റോ​സ്​ ത​മ​ന്ന സ്വാ​ഗ​ത​വും ടി.​പി. അ​ഷ്​​റ​ഫ്​ ന​ന്ദി​യും പ​റ​ഞ്ഞു, ഷാ​ർ​ജ പു​സ്​​ത​കോ​ത്സ​വ വി​ദേ​ശ​കാ​ര്യ വി​ഭാ​ഗം എ​ക്​​സി​ക്യൂ​ട്ടി​വ്​ മോ​ഹ​ൻ കു​മാ​ർ, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഇ.​പി. ജോ​ൺ​സ​ൻ, ഇ​ൻ​കാ​സ്​ പ്ര​സി​ഡ​ൻ​റ്​ മ​ഹാ​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.