ദുബൈ: ഇരുപത്തിനാലാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ (ഡി.എസ്.എഫ്) ഡിസംബർ 26 മുതൽ ജനുവരി 26 വരെ നടക്കും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് ഹൃദ്യമായ പരിപാടികളും പ്രമോഷൻ കാമ്പയിനുകളും മികച്ച ഷോപ്പിങ് അനുഭവവും വിനോദപരിപാടികളും ഡി.എസ്.എഫിെൻറ ഭാഗമായി ഒരുക്കും. ദുബൈ ടൂറിസം വകുപ്പിെൻറ ഏജൻസിയായ ദുൈബ ഫെസ്റ്റിവൽസ്^റീെട്ടയിൽ എസ്റ്റാബ്ലിഷ്മെൻറാണ് (ഡി.എഫ്.ആർ.ഇ) സംഘാടകർ.
ഷോപ്പിങ് ഫെസ്റ്റിവലിെൻറ മറ്റൊരു വിജയകരമായ പതിപ്പിന് ദുബൈ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സന്ദർശകർക്ക് വേണ്ടി ആകർഷകമായ അന്തരീക്ഷം ഒരുക്കുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഡി.എഫ്.ആർ.ഇ സി.ഇ.ഒ അഹ്മദ് ആൽ ഖാജ പറഞ്ഞു. ദുബൈയുടെ ചില്ലറവ്യാപാര മേഖലയുടെ പ്രധാന സ്തംഭം എന്ന നിലയിൽ ഡി.എസ്.എഫ് കാലയളാവിൽ വ്യാപാരം വർധിപ്പിക്കാൻ സഹായിക്കുന്നതിനുള്ള ചാലകശക്തിയായി വർത്തിക്കുന്നതിൽ തങ്ങൾ ശ്രദ്ധ പുലർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.