അബൂദബി: ഒക്ടോബർ മുതൽ വൈദ്യുതി വാഹനങ്ങൾ ദുബൈ ഗതാഗത സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് അത്തരം വാഹനങ്ങളുടെ അംഗീകൃത ഏജൻറിെൻറ സാന്നിധ്യം നിർബന്ധമാണെന്ന് റോഡ്^ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. എല്ലാവർക്കും സുരക്ഷിതവും സുഗമവുമായ ഗതാഗതം എന്ന ആർ.ടി.എയുടെ കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് വൈദ്യുതി വാഹനങ്ങളുടെ രജിസ്ട്രേഷൻ സമയത്ത് തദ്ദേശീയ അംഗീകൃത ഏജൻറ് വേണമെന്ന നിബന്ധന വെക്കുന്നതെന്ന് ആർ.ടി.എയുടെ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അബ്ദുല്ല യൂസുഫ് ആൽ അലി പറഞ്ഞു.
വൈദ്യുതി വാഹനത്തിന് യു.എ.ഇ ആസ്ഥാനമായ അംഗീകൃത ഏജൻറുണ്ടെന്ന് ഉറപ്പാക്കാതെ ദുബൈ ഗതാഗത സംവിധാനത്തിൽ രജിസ്റ്റർ ചെയ്യരുതെന്ന് ഒാേട്ടാ ഏജൻറുമാർക്കും സേവനദാതാക്കൾക്കും സാേങ്കതിക പരിശോധന ജീവനക്കാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.