ഷാർജ:ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിൽ നടന്ന യു.എ.ഇ തല ഇൻറർസ്കൂൾ കരോക്കേ ഗാന മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എ.അനിരുദ്ധും പെൺകുട്ടികളുടെ വിഭാഗത്തിൽ അനുശ്രുതി മനുവും ജേതാക്കളായി. ഇരുവരും ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളാണ്. ആതിഥേയരായ ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസ ബ്രാഞ്ചിനു ലഭിച്ച ഒന്നാം സമ്മാന േട്രാഫി രണ്ടാം സ്ഥാനം ലഭിച്ച ദുബൈ മില്ലനിയം സ്കൂളിലെ ഫർഹാൻ നവാസിനു കൈമാറി ആതിഥ്യ സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു.
ഷാർജ ലീഡേഴ്സ് ൈപ്രവറ്റ് സ്കൂളിലെ റിതിക രാജിനാണ്പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം. യു.എ.ഇ യിലെ വിവിധ എമിറേറ്റുകളിലെ 12 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 17 വിദ്യാർത്ഥികളാണ് മാറ്റുരച്ചത്. േട്രാഫികളും കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോ.ജനറൽ സെക്രട്ടറി അഡ്വ.സന്തോഷ്.കെ നായർ വിതരണം ചെയ്തു. പ്രിൻസിപ്പൽ ആൻറണി ജോസഫ്,വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അമീൻ, ഹെഡ്മാസ്റ്റർ രാജീവ് മാധവൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചീഫ് ഹൗസ് മാസ്റ്റർ എ.നൗഫൽ,ചീഫ് ഹൗസ് മിസ്ട്രസ് ആശാ രവീന്ദ്രൻ നായർ,സംഗീത അധ്യാപകൻ അനിൽ കുമാർ, േപ്രാഗ്രാം കോഡിനേറ്റർ അർച്ചന ശശികുമാർ,ഹെഡ് ബോയ് ഋഷികേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.