Posted On
date_range Updated On
date_range പാരമ്പര്യ യു.എ.ഇ കല ‘അൽ ആസി’ യുനെസ്കോ പൈതൃക പട്ടികയിൽ
അബൂദബി: യു.എ.ഇയുടെ പാരമ്പര്യ രംഗകലയായ ‘അൽ ആസി’യെ െഎക്യരാഷ്ട്ര സഭ വിദ്യാഭ്യാസ^ശാസ്ത്ര^സാംസ്കാരിക സംഘടനയുടെ (യുനെസ്കോ) സാംസ്കാരിക പട്ടികയിൽ ഉൾപ്പെടുത്തി. അടിയന്തര പരിരക്ഷ ആവശ്യമുള്ള അന്യംനിൽക്കുന്ന സാംസ്കാരിക പൈതൃകം’ വിഭാഗത്തിലാണ് ഇതിനെ ഉൾപ്പെടുത്തിയത്. ശനിയാഴ്ച ദക്ഷിണ കൊറിയയിലെ ജേജു ദ്വീപിൽ നടന്ന, അന്യംനിൽക്കുന്ന സംസ്കാരങ്ങളെ സംരക്ഷിക്കുന്നതിനുള്ള അന്തർ സർക്കാർ കമ്മിറ്റിയുടെ 12ാമത് യോഗത്തിലാണ് ഇതിനുള്ള തീരുമാനമെടുത്തത്. യു.എ.ഇ സംസ്കാരവും ഇമാറാത്തി സമൂഹത്തെയും പ്രതിഫലിപ്പിക്കുന്ന പ്രധാനപ്പെട്ട കലയാണ് അൽ ആസി. അൽ മജ്ലിസ്, അറേബ്യൻ കാപ്പി ഖഹ്വ, സമൂഹ ഫാൽക്കൺറിയായ അൽ റസ്ഫ, അൽ തഗ്റൂദ, അൽ അയാല എന്നിവ നേരത്തെ യുനെസ്കോ സാംസ്കാരിക പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.