റമദാനിൽ ചൂട്​ വർധിക്കും; ദൈർഘ്യമേറിയ പകലും

അബൂദബി: റമദാനിൽ ചൂട്​ വർധിക്കുമെന്നും  2017ലെ ഏറ്റവും ദൈർഘ്യമേറിയ പകൽ വ്രതകാലയളവിലായിരിക്കുമെന്നും ദേശീയ കാലാവസ്​ഥ നിരീക്ഷണ-ഭൂകമ്പശാസ്​ത്ര കേന്ദ്രം അറിയിച്ചു. 
താപനില 45 ഡിഗ്രി സെൽഷ്യസ്​ വരെ ഉയരും. 2017ലെ ഏറ്റവും ദൈർഘ്യമേറിയ പകൽ ജൂൺ 21നാണ്​. 13 മണിക്കൂറും 42 മിനിറ്റും 43 സെക്കൻറും ദൈർഘ്യമുണ്ടാകും അന്നത്തെ പകലിന്​. മേയ്​ മാസത്തെ അപേക്ഷിച്ച്​ ജൂണിൽ ഇൗർപ്പം കുറയുമെന്നും ദേശീയ കാലാവസ്​ഥ നിരീക്ഷണ^ഭൂകമ്പശാസ്​ത്ര കേന്ദ്രം പറഞ്ഞു. 

Tags:    
News Summary - uae ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.