ഇന്ത്യയിൽ നിന്ന്​ എല്ലാ വിസക്കാർക്കും യു.എ.ഇയിലേക്ക്​ വരാൻ അനുമതി

ദുബൈ: ഇന്ത്യയിൽ നിന്നുള്ള എല്ലാ വിസക്കാർക്കും യു.എ.ഇയിലേക്ക്​ മടങ്ങിവരാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതോടെ വിസിറ്റിങ്​ വിസക്കാർക്കടക്കം യു.എ.ഇയിലേക്ക് ഇന്ന്​ മുതൽ മടങ്ങിയെത്താൻ കഴിയും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തി​െൻറ അനുമതി ലഭിച്ചെന്നും എല്ലാ വിസകളിലുള്ളവർക്കും മടങ്ങിയെത്താമെന്നും യു.എ.ഇയിലെ ഇന്ത്യൻ സ്​ഥാനപതി പവൻകപൂറാണ്​ അറിയിച്ചത്​.

വിസിറ്റിങ്​ വിസക്കാർക്ക്​ മടങ്ങിവരാൻ യു.എ.ഇ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇവരെ തടഞ്ഞിരുന്നു. കോഴിക്കോട്​ വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിന്​ തൊട്ടുമുൻപ്​ പോലും വിദ്യാർഥികളെ ഇറക്കിവെട്ട സംഭവവും ഉണ്ടായി. ഇതേ തുടർന്ന്​ സ്​മാർട്ട്​ ട്രാവൽസ്​ എം.ഡി അഫി അഹ്​മദ്​ ഇന്ത്യൻ എംബസിക്കും കോൺസുലേറ്റിനും നിവേദനം നൽകിയിരുന്നു. ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട്​ കേന്ദ്രസർക്കാരിന്​ കത്ത്​ നൽകിയതായും ഉടൻ പ്രശ്​നം പരിഹരിക്കുമെന്നാണ്​ കരുതുന്നതെന്നും അംബാസിഡർ പവൻ കപൂർ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇന്ത്യ അനുമതി നൽകിയത്​.

നേരത്തെ റസിഡൻഡ്​ വിസക്കാർക്ക്​ മടങ്ങിവരാൻ അനുമതി നൽകിയിരുന്നു. അപ്പോഴും സന്ദർശക വിസക്കാർ പടിക്കുപുറത്തായിരുന്നു. ഇന്ത്യയിൽ നിന്ന്​ അനുമതി ലഭിക്കാത്തതിനാൽ അമേരിക്ക വഴി യാത്ര ചെയ്​ത്​ യു.എ.ഇയിൽ എത്തിയ സംഭവം പോലുമുണ്ടായി. ഉടൻ മടങ്ങിയെത്തിയി​ല്ലെങ്കിൽ ജോലി നഷ്​ടമാകുമെന്ന ആശങ്കയിൽ കഴിഞ്ഞവർക്കാണ്​ ഈ നടപടി ഏറെ ആശ്വാസമായത്​. മക്കളും മാതാപിതാക്കളും നാട്ടിൽ കുടുങ്ങിയവരും അനുമതിക്കായി കാത്തുനിൽക്കുകയായിരുന്നു. നൂറുകണക്കിന്​ യാത്രക്കാരാണ് വിസിറ്റിങ്​ വിസയിൽ വരാൻ കാത്തുനിൽക്കുന്നതെന്നും അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അഫി അഹ്​മദ്​ പറഞ്ഞു.

അതേസമയം, ജോലി ഉറപ്പുള്ളവർ മാത്രം വിസിറ്റിങ്​ വിസയിൽ വന്നാൽ മതിയെന്നും ജോലി ​അന്വേഷിച്ച്​ ഇപ്പോൾ വരാതിരിക്കുന്നതാണ്​ ഉചിതമെന്നും പവൻ കപൂർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.