അബൂദബി: സമുദ്ര ഗവേഷണ കപ്പലായ ജയ് വുൻ അബൂദബി പരിസ്ഥിതി ഏജൻസി ചെയർമാനും അൽധഫ്ര ഭരണാധികാരിയുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ പുറത്തിറക്കി. ഈ ഗണത്തിൽ യു.എ.ഇയിലെ ആദ്യത്തെയും പശ്ചിമേഷ്യയിലെ അത്യാധുനികവുമായ കപ്പലാണിത്.
ദേശീയവും ആഗോളവുമായ സമുദ്ര ശാസ്ത്ര ശേഷിയെ ശക്തിപ്പെടുത്തുന്നതാവും ജയ് വുൻ. സമുദ്ര പരിസ്ഥിതി വിലയിരുത്തിയും നിരീക്ഷിച്ചും ജയ് വുൻ കാലാവസ്ഥാ വ്യതിയാനങ്ങളുടെ അനന്തരഫലങ്ങളെ നേരിടും.
സമുദ്ര ജൈവവൈവിധ്യങ്ങളെയും ജയ് വുൻ നിരീക്ഷിക്കും. രാജ്യത്തെ സമുദ്ര ഗവേഷണ മേഖലയിൽ വിശ്വസനീയ പ്ലാറ്റ്ഫോം ആയി മാറുകയെന്നതും ജയ് വുൻ പ്രവർത്തന ലക്ഷ്യമാണ്.
പ്രതിരോധ മന്ത്രിയും പരിസ്ഥിതി ഏജൻസി ഡയറക്ടർ ബോർഡ് വൈസ് ചെയർമാനുമായ മുഹമ്മദ് ബിൻ അഹമ്മദ് അൽ ബോവാർഡി, കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽമീരി, കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് വകുപ്പ് ചെയർമാൻ ഡോ. മുഗീർ ഖമീസ് അൽ ഖലീലി, നഗര-ഗതാഗത വകുപ്പ് ചെയർമാൻ ഫലാഹ് മുഹമ്മദ് അൽ അഹ്ബാബി, അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫ് സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് ഫാരിസ് ഖലാഫ് അൽ മസ്റൂയി, അബൂദബി പരിസ്ഥിതി ഏജൻസി മാനേജിങ് ഡയറക്ടർ റസാൻ ഖലീഫ അൽ മുബാറക്ക്, അഡ്നോക് ഓഫ്ഷോർ സിഇഒ അഹമ്മദ് സഖർ അൽ സുവൈദി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.