യു.എ.ഇ അഞ്ച്​ മിസൈലുകളും 17 ഡ്രോണുകളും തടഞ്ഞു

ദുബൈ: ചൊവ്വാഴ്ച ഇറാനിൽനിന്ന് വിക്ഷേപിച്ച അഞ്ച് ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനങ്ങൾ മൊത്തം 357 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1,806 ഡ്രോണുകളും തടഞ്ഞിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം ചൊവ്വാഴ്ചത്തെ സംഭവങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ല. നേരത്തെ രാജ്യത്ത്​ എട്ടുപേർ മരിക്കുകയും ആകെ 161 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മിക്കവർക്കും​ ചെറിയ പരിക്കാണുള്ളത്​.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രതിരോധ മന്ത്രാലയം പൂർണമായും സജ്ജമാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ഭീഷണിയിലാക്കുന്ന ഏത് ശ്രമങ്ങളെയും ശക്തമായി നേരിടുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    
News Summary - UAE intercepts five missiles and 17 drones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.