ചെയർമാൻസ് ട്രോഫി ജേതാക്കളായ ഡൽഹി പ്രൈവറ്റ് സ്കൂൾ ദുബൈ ടീം
ഷാർജ: യു.എ.ഇയിലെ സ്‌കൂളുകൾക്കായി ഇന്ത്യാ ഇന്‍റർ നാഷനൽ സ്കൂൾ ഷാർജ സംഘടിപ്പിച്ച പതിനൊന്നാമത് ചെയർമാൻസ് ട്രോഫി ടേബിൾ ടെന്നിസ് മൽസരത്തിൽ ഡൽഹി പ്രൈവറ്റ് സ്കൂൾ ദുബൈ ജേതാക്കളായി. അണ്ടർ 10,12,15,17,19 എന്നീ അഞ്ച് വിഭാഗങ്ങളിലായി ടേബിൾ ടെന്നിസ് മത്സരം നടന്നു.
അണ്ടർ 10-ഡൽഹി പ്രൈവറ്റ് സ്കൂൾ ദുബൈ, അണ്ടർ 12 -ഇന്ത്യ ഇന്‍റനാഷനൽ സ്കൂൾ ഷാർജ, അണ്ടർ 15 -ഇന്ത്യൻ ഹൈസ്കൂൾ ദുബൈ, അണ്ടർ 17 -ജെംസ് കേംബ്രിഡ്ജ് ഇന്‍റർനാഷനൽ പ്രൈവറ്റ് സ്കൂൾ ഷാർജ, അണ്ടർ 19 -ഡൽഹി പ്രൈവറ്റ് സ്കൂൾ ഷാർജ എന്നിവർ ജേതാക്കളായി. പെയ്‌സ് ഗ്രൂപ് മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, സീനിയർ ഡയരക്ടർ അസീഫ് മുഹമ്മദ്, ഇന്ത്യാ ഇന്‍റർ നാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മജ്ഞു റെജി, അസി. ഡയരക്ടർ സഫാ ആസാദ് എന്നിവർ അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.