ഷാർജ: ഷോപ്പിങ് പ്രേമികൾക്കായി തകർപ്പൻ ഓഫറുകളുടെ വിസ്മയമൊരുക്കി നാളെമുതൽ ഷാർജ എക്‌സ്‌പോ സെന്‍ററിൽ ‘ലിസ് സൂപ്പർ ഷോപ്പർ സെയിൽ’. ജൂൺ 25 മുതൽ ജൂലൈ അഞ്ചുവരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11.00 മണി മുതൽ രാത്രി 11.00 മണി വരെ നീളുന്ന മേളയിൽ ഫാഷൻ, വസ്ത്രങ്ങൾ, ചെരിപ്പുകൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളാണ് അണിനിരക്കുന്നത്.
ഉപഭോക്താക്കൾക്ക് പ്രിയങ്കരമായ എല്ലാ പ്രമുഖ ബ്രാൻഡുകളും ഒരൊറ്റ മേൽക്കൂരക്കു കീഴിൽ ഒരുക്കിയിട്ടുണ്ട് എന്നതാണ് ‘ലിസ് സൂപ്പർ ഷോപ്പർ സെയിൽ’ മേളയുടെ സവിശേഷത. വാങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഉൽപന്നങ്ങൾക്കും വൻ വിലക്കിഴിവ് ഇവിടെ ആസ്വദിക്കാം.
എക്‌സ്‌പോ സെന്‍ററിലെ ഹാൾ 4, 6 എന്നിവിടങ്ങളിലായി നടക്കുന്ന എക്സിബിഷനിൽ കുട്ടികൾക്കായി പ്രത്യേക േപ്ല ഏരിയ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ മികച്ച ഷോപ്പിങ് നടത്താനുള്ള സുവർണാവസരം ഒരുക്കുന്ന ‘സൂപ്പർ ഷോപ്പർ സെയിലി’ൽ ജിയോർഡാനോ, എൽ.സി വൈകിക്കി, അമേരിക്കൻ ഈഗിൾ, ബേബിഷോപ്പ്, മാക്‌സ് , സ്‌പ്ലാഷ്, നൈൻ വെസ്റ്റ്, ഹഷ് പപ്പീസ്, സ്കെച്ചേഴ്സ്, ടോംസ്, ഡ്യൂൺ ലണ്ടൻ , വി പെർഫ്യൂംസ്, അഹമ്മദ് അൽ മഗ്രിബി, കോട്ടണിൽ, ഓഫ്/പ്രൈസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ആകർഷകമായ ഡിസ്‌കൗണ്ടിൽ മേളയിൽ ലഭ്യമാകും.
കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടതെല്ലാം കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് മേള സമ്മാനിക്കുന്നത്. പ്രവാസി കുടുംബങ്ങൾക്കും യു.എ.ഇയിലെ താമസക്കാർക്കും ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കുകയാണ് മേള. അഞ്ചു ദിർഹമാണ് മേളയിലേക്കുള്ള പ്രവേശന ഫീസ്. സന്ദർശകർക്കായി സൗജന്യ പാർക്കിങ് സൗകര്യവും എക്‌സ്‌പോ സെന്‍ററിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.