ദുബൈ: ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് തടവുകാർക്കായി പ്രത്യേക ‘വേൾഡ് കപ്പ്’ ടൂർണമെന്റ് സംഘടിപ്പിച്ച് ദുബൈ പൊലീസ്. ദുബൈ പൊലീസിന്റെ ജനറൽ ഡിപാർട്ട്മെന്റ്ഓഫ് പണിറ്റീവ് ആൻഡ് കറക്ഷനൽ എസ്റ്റാബ്ലിഷ്മെന്റ്സും, ജനറൽ ഡിപാർട്ട്മെന്‍റ് ഓഫ് കമ്യൂണിറ്റി ഹാപ്പിനസിന് കീഴിലുള്ള പോസിറ്റീവ് സ്പിരിറ്റ് കൗൺസിലും സംയുക്തമായാണ് ടൂർണമെന്‍റ് ഒരുക്കിയത്.
ആകെ 12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരക്കുന്നത്. പണിറ്റീവ് ആൻഡ് കറക്ഷണൽ എസ്റ്റാബ്ലിഷ്മെന്റ്സ് ഡയറക്ടർ ബ്രിഗേഡിയർ സലാഹ് ജുമാ ബുഅസീബ, ഡെപ്യൂട്ടി ഡയറക്ടർ കേണൽ യൂസഫ് ജുമാ കറാം, തടവുകാരുടെ വിദ്യാഭ്യാസ-പരിശീലന വിഭാഗം ഡയറക്ടർ ലെഫ്. കേണൽ മുഹമ്മദ് അബ്ദുല്ല അൽ ഉബൈദ്‌ലി എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.