ദുബൈ: കോവിഡ് പ്രതിസന്ധി നേരിടാൻ ആരോഗ്യ മേഖലയിൽ അക്ഷീണം പ്രവർത്തിച്ച മുന്നണിപ്പോരാളികൾക്ക് യു.എ.ഇ ഭരണകൂടത്തിന്റെ സ്നേഹാദരം. കോവിഡ് കാലത്ത് ആശുപത്രികളിലും ക്ലിനിക്കുകളിലും സന്നദ്ധ സേവനം നടത്തിയ 100 പേർക്ക് ഹജ്ജിന് അവസരം.
സർക്കാർ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിലാണ് 100 പേർക്ക് സൗജന്യമായി ഹജ്ജിന് അവസരം ലഭിച്ചത്. ഇവർ കഴിഞ്ഞദിവസം അബൂദബി വിമാനത്താവളത്തിൽനിന്ന് ഹജ്ജ് കർമത്തിനായി പുറപ്പെട്ടു. അൽ ദഫ്ര മേഖലയുടെ ഭരണപ്രതിധിനിയും എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായ്ദിന്റെ പ്രത്യേക മേൽനോട്ടത്തിന് കീഴിലായിരുന്നു നടപടികൾ പൂർത്തീകരിച്ചത്.
2020ൽ രാജ്യത്ത് പ്രതിദിനം നൂറിലധികം പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ രംഗത്തെ മുന്നണിപ്പോരാളികൾക്കായി പ്രത്യേക ഓഫിസ് തുറക്കുന്നത്. പ്രതിസന്ധികളിലും അടിയന്തരഘട്ടങ്ങളിൽ മുൻനിരപ്പോരാളികൾ വഹിക്കുന്ന പങ്കിനെ കുറിച്ച് അവബോധം വളർത്തുകയും അവരുടെ ആവശ്യങ്ങൾ നോക്കുകയും ചെയ്യുകയെന്നതായിരുന്നു ലക്ഷ്യം. 2021 സെപ്റ്റംബറിൽ സന്നദ്ധപ്രവർത്തകരുടെ 18,000ഓളം കുട്ടികൾക്ക് ‘ഹയ്യാകും ഗ്രാൻഡ് പദ്ധതി’ക്ക് കീഴിൽ സർക്കാർ പ്രത്യേക പഠന സ്കോളർഷിപ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.