ഇൗ അവധിക്കാലത്ത്​ വീട്ടിലിരുന്നവർ ലോകം ചുറ്റും

ദുബൈ: നമുക്ക്​ ചുറ്റുമുള്ള മനുഷ്യർ എങ്ങിനെ ജീവിക്കുന്നുവെന്ന്​ അറിയുവാനും അവരെ പിന്തുണക്കുവാനും വരും ദിവസങ്ങൾ ചിലവഴിക്കണമെന്നാണ്​ ഒാരോ അവധിക്കാലം തുടങ്ങു​േമ്പാഴും യു.എ.ഇയിലെ ഹാബിറ്റാറ്റ്​ സ്​കൂൾ അവരുടെ കുട്ടികളോട്​ പറയാറ്​. നാട്ടിൽ ചെന്ന്​ അനാഥമന്ദിരങ്ങൾ സന്ദർശിക്കലും വയോജനങ്ങളുമായി സഹവസിക്കലും മരങ്ങൾ നട്ടുവളർത്തലുമെല്ലാം അവരുടെ പഠനപ്രവർത്തനങ്ങളിലുണ്ടായിരുന്നു. എന്നാൽ ഇക്കുറി പ്ര​ത്യേക സാഹചര്യം മൂലം ഭൂരിഭാഗം പേർക്കും നാട്ടിൽ പോകാനായിട്ടില്ല. പോയവർ തന്നെ വീട്ടിനകത്ത്​ തന്നെ തങ്ങേണ്ട അവസ്​ഥയിലും. അതിനാൽ ‘ലെറ്റ്​ അസ്​ എക്​സ്​പ്ലോർ ദിസ്​ സമ്മർ’ എന്ന്​ പേരിട്ട ഇൗ വർഷത്തെ അവധിക്കാല അസൈൻമ​െൻറ്​ തങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച്​ പഠിക്കുവാനാണ്​ കുട്ടികളോട്​ നിർദേശിക്കുന്നത്​.

മാതാപിതാക്കളുടെ സഹായത്തോടെ ഭക്ഷണ രീതികളെക്കുറിച്ചറിയാനും ചെറിയ രീതിൽ പാചകം ചെയ്യാൻ പഠിക്കാനുമാണ്​ ആദ്യ നിർദേശം. പ്രകൃതിയെയും വീടിനെയും തിരിച്ചറിയുക, പുതിയ ചെടികൾ നടാനും, കിളികൾക്കു  വെള്ളപ്പാത്രങ്ങളൊരുക്കാനും ശീലിക്കുക,  വീടിനുള്ളിൽ   ചെറിയ വ്യായാമങ്ങൾ ശീലിക്കുക, കുടുംബാംഗങ്ങളുമായി കൂടുതൽ ഇടപഴകുകയും പ്രായമായ ബന്ധുക്കളുമായി ഓൺലൈനിൽ സംസാരിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുക,  ഇംഗ്ലീഷിലും മാതൃഭാഷയിലും പുസ്തകങ്ങൾ വായിക്കുകയും എഴുതുകയും അവലോകനങ്ങൾ തയ്യാറാക്കുകയും ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ്​ നൽകിയിരിക്കുന്നത്​. 

മാതാപിതാക്കളുടെ  കൂടി പങ്കാളിത്തവും ഉറപ്പു വരുത്തുന്നതാണ്  ഈ വർഷത്തെ അവധിക്കാല അസൈൻമ​െൻറ്​. കുട്ടികൾക്ക് മാത്രമല്ല ഈ കോവിഡ് കാലത്തു മുതിർന്നവർക്കും
പ്രവർത്തികമാക്കാവുന്ന ആരോഗ്യപരവും ലളിതവുമായ പദ്ധതിയാണ്​ മുന്നോട്ടുവെച്ചിരിക്കുന്നതെന്ന്​   അക്കാദമിക്സ് വിഭാഗം സി.ഇ.ഒ ആദിൽ സി.ടി പറഞ്ഞു. അവധിക്കാല അസൈന്മ​െൻറിനെ കുറിച്ച്​ കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നവർക്ക്​ ഹാബിറ്റാറ്റ്​ സ്​കൂളി​​െൻറ ഫേസ്​ബുക്ക്​ പേജ്​ facebook.com/habitatschoolsuae സന്ദർശിക്കാം.

Tags:    
News Summary - uae habitat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.