ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈനിലെ പുതിയ വ്യവസായ മേഖലയിൽ ശനിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ തീപിടിത്തത്തിൽ ഏതാനും ഗോഡൗണുകൾ ഭാഗികമായി കത്തിനശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം ശ്രദ്ധയിൽപെട്ട ഉടനെ സ്ഥലത്തു കുതിച്ചെത്തിയ അഗ്നിരക്ഷാ സേനയുടെ സന്ദർഭോചിത ഇടപെടലിനെ തുടർന്ന് തീ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി.
തീ ഉണ്ടാകാനിടയായ സാഹചര്യം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. ചൂട് കൂടിവരുന്നതിനാൽ അപകട സാധ്യത കുറക്കാൻ വേണ്ട മുൻകരുതലുകൾ എല്ലാ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് വിഭാഗം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.