Posted On
date_range Updated On
date_range ശലഭോത്സവം കുട്ടികളുടെ ക്യാമ്പ്
അബൂദബി: കേരള സോഷ്യൽ സെൻറർ ബാലവേദി സംഘടിപ്പിച്ച കുട്ടികളുടെ ഏകദിന ക്യാമ്പ് ^ശലഭോത്സവം ശ്രദ്ധേയമായി. ജൂലൈ 17 മുതൽ ഒരു മാസത്തേക്ക് നടക്കുന്ന വേനൽത്തുമ്പികൾ പരിപാടിയുടെ മുന്നോടിയായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെ.എസ്.സി പ്രസിഡൻറ് പത്മനാഭൻ ഉദ്‌ഘാടനം ചെയ്തു. ജന. സെക്രട്ടറി മനോജ് ക്യാമ്പ് വിശദീകരിച്ചു. ചന്ദ്രശേഖരൻ, ദേവിക രമേശ്, അരുന്ധതി ബാബുരാജ്, ബ്രിട്ടോ രാഗേഷ് എന്നിവർ നേതൃത്വം നൽകി സുനിൽ ഇ.പി, മധു പറവൂർ,പ്രകാശന്‍ തച്ചങ്ങാട്, മണികണ്ഠൻ തുടങ്ങിയവർ ക്ലാസ്സ് എടുത്തു. വേനൽത്തുമ്പികൾ സമ്മർ ക്യാമ്പിന് ഇത്തവണ സുനിൽ കുന്നരു നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.