Posted On
date_range Updated On
date_range ഇറാന് പണം കൈമാറിയെന്ന മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് യു.എ.ഇ
അബൂദബി: ഇറാന് യു.എ.ഇ പണം കൈമാറിയെന്നും അതിൽ 300 കോടി യു.എസ് ഡോളർ ഉൾപ്പെടുന്നുവെന്നും ആരോപിച്ച് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ യു.എ.ഇ പൂർണമായി നിഷേധിച്ചു. ഈ ആരോപണങ്ങൾ പൂർണമായും തെറ്റായതും അടിസ്ഥാനരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകളൊന്നും യു.എ.ഇ വഴി വിട്ടുകൊടുക്കുകയോ കൈമാറുകയോ അതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വിശദീകരിച്ചു.
മാധ്യമങ്ങൾ കൃത്യത പാലിക്കുകയും ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കുകയും വേണം. സ്ഥിരീകരിക്കാത്ത വിവരങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രസിദ്ധീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുതിരരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.