റോഡ് താല്‍ക്കാലികമായി അടച്ചിടും

അബൂദബി: അല്‍ ദഫ്റ മേഖലയിലെ അല്‍ മിര്‍ഫക്ക് സമീപം ശൈഖ് ഖലീഫ ബിന്‍ സായിദ് അന്താരാഷ്ട്ര റോഡ് (ഇ11) അല്‍ ഗുവൈഫത്ത് ഭാഗത്തേക്ക് താല്‍ക്കാലികമായി അടച്ചിടുമെന്ന് അബൂദബി മൊബിലിറ്റി അധികൃതര്‍ അറിയിച്ചു.

വിവിധ ദിവസങ്ങളിലായി നിശ്ചിത സമയങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ ഒന്ന് ഞായറാഴ്ച രാവിലെ ആറു മുതല്‍ ഒമ്പതു മണി വരെയും, നവംബര്‍ ആറ് വെള്ളിയാഴ്ച രാവിലെ 6:30 മണി മുതല്‍ 8.30 മണി വരെയുമാണ് റോഡ് അടച്ചിടുക. ഈ ദിവസങ്ങളില്‍ ഇതുവഴി സഞ്ചരിക്കുന്ന യാത്രാക്കാര്‍ ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സമയക്രമം പാലിച്ച് ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ നിർദേശിച്ചു.

Tags:    
News Summary - Road to be closed temporarily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.