ലഹരിമരുന്ന് കേസില്‍ രണ്ടാം പ്രതിയെ വെറുതെവിട്ട ശിക്ഷാവിധി അപ്പീല്‍ കോടതി ശരിവെച്ചു

അബൂദബി: കച്ചവട ലക്ഷ്യത്തോടെ ലഹരിമരുന്ന് കൈവശം വച്ച കേസില്‍ രണ്ടാം പ്രതിയെ വെറുതെവിട്ട കീഴ്‌ക്കോടതി വിധി അബൂദബി ഫെഡറല്‍ അപ്പീല്‍ കോടതി ശരിവച്ചു. ലഹരിവസ്തുക്കള്‍ കൈവശം വച്ചു എന്നത് കൊണ്ടുമാത്രം അത് കച്ചവട ആവശ്യത്തിനാണെന്ന് തെളിയിക്കാനാവില്ലെന്നും വില്‍പന നടത്തിയതിനോ വിതരണം ചെയ്തതിനോ വ്യക്തമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അതേസമയം, ലഹരി ഉപയോഗിച്ചതിന് പ്രതിക്ക് ലഭിച്ച മൂന്ന് മാസത്തെ തടവുശിക്ഷ കോടതി നിലനിര്‍ത്തി.

പ്രതിയെ രണ്ട് കുറ്റങ്ങളിലും ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി. കേസില്‍ ഒന്നാം പ്രതിക്ക് ലഹരി കടത്തിന് ജീവപര്യന്തം തടവും ഉപയോഗത്തിന് മൂന്ന് മാസത്തെ തടവും വിധിച്ചു

2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പണത്തിന് പകരം മയക്കുമരുന്ന് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഒരാളെക്കുറിച്ച് ഷാര്‍ജ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. അന്വേഷണത്തിന് ശേഷം പബ്ലിക് പ്രോസിക്യൂഷന്റെ വാറണ്ടോടെ പോലീസ് ഇയാളെ ഒരു കടയ്ക്ക് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു.

പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്ന് കഞ്ചാവ് എന്ന് സംശയിക്കുന്ന 1,085 ഗ്രാം തൂക്കം വരുന്ന മഞ്ഞ നിറത്തിലുള്ള റോള്‍ അടങ്ങിയ ബാഗ് കണ്ടെടുത്തു. ഒന്നാം പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ക്രിസ്റ്റല്‍ മെത്ത് എന്ന് സംശയിക്കുന്ന പദാർഥവും മൂന്ന് ഇലക്ട്രോണിക് തുലാസുകളും ലഹരിയുടെ അവശിഷ്ടങ്ങളുള്ള ഉപകരണങ്ങളും പോലീസിന് ലഭിച്ചിരുന്നു..

Tags:    
News Summary - Appellate court upholds acquittal of second accused in drug case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.