ഉപഭോക്താക്കളുടെ വിശ്വാസ്യതക്ക് ആദരം; നെസ്റ്റോ മിയ മാളിൽ ‘ഇനാം ലോയൽറ്റി എക്സലൻസ്’ അവാർഡുകൾ സമ്മാനിച്ചു

ഷാർജ: നാലു വർഷത്തെ നിരന്തര പ്രവർത്തനങ്ങളിലൂടെ നേടിയ വിശ്വാസ്യതയും ഉപഭോക്താക്കളുമായി വളർത്തിയെടുത്ത ആത്മബന്ധവും ആഘോഷമാക്കി നെസ്റ്റോ മിയ മാൾ. നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളുടെ പിന്തുണക്കും വിശ്വസ്തതക്കും ആദരമർപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ മികച്ച പത്ത് ഉപഭോക്താക്കളെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

നെസ്റ്റോയുടെ ഇനാം ലോയൽറ്റി പദ്ധതിയിൽ സജീവമായി പങ്കാളികളാവുകയും പദ്ധതിയുടെ ആനുകൂല്യങ്ങൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുകയും ചെയ്ത പത്ത് ഉപഭോക്താക്കൾക്കാണ് ‘നെസ്റ്റോ ഇനാം ലോയൽറ്റി എക്സലൻസ്’ അവാർഡ് സമ്മാനിച്ചത്.

2014-ൽ ആരംഭിച്ച ഇനാം പദ്ധതി ചുരുങ്ങിയ കാലയളവിനുള്ളിൽ ജി.സി.സി രാജ്യങ്ങളിലാകെ 20 ലക്ഷത്തിലധികം അംഗങ്ങളുള്ള വലിയൊരു ഉപഭോക്തൃ ശൃംഖലയായി വളർന്നു. ആകർഷകമായ സമ്മാനങ്ങളും പ്രത്യേക ആനുകൂല്യങ്ങളുമൊരുക്കി ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പുരസ്കാരജേതാക്കളെ ആദരിക്കുന്നതിനൊപ്പം, മിയ മാളിന്‍റെ നാലുവർഷത്തെ വളർച്ചയിലും വിജയത്തിലും പങ്കാളികളായ മുഴുവൻ ഉപഭോക്താക്കളോടുമുള്ള നന്ദിയും കടപ്പാടും പ്രകടിപ്പിക്കുന്നത് കൂടിയായിരുന്നു ചടങ്ങ്. ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസവും തുടർച്ചയായ പിന്തുണയുമാണ് മാളിന്‍റെ മുന്നേറ്റത്തിന് കരുത്തുപകരുന്നതെന്ന് ചടങ്ങ് അടിവരയിട്ടു.

നാലാം വാർഷികാഘോഷങ്ങൾക്ക് കൂടുതൽ തിളക്കമേകിയ ഇനാം ലോയൽറ്റി എക്സലൻസ് അവാർഡ് വിതരണത്തിലൂടെ ഉപഭോക്താക്കളുമായുള്ള ബന്ധത്തിനും അവരുടെ വിശ്വസ്തതയ്ക്കും നെസ്റ്റോ പ്രത്യേക പരിഗണന നൽകി. മികച്ച സേവനത്തിന്‍റെ നാല് വർഷങ്ങളും എണ്ണമറ്റ ഉപഭോക്താക്കളുമായുള്ള ആത്മബന്ധവും ഷോപ്പിങ് മികച്ച രീതിയിൽ ആസ്വദിച്ച പത്ത് പുരസ്‌കാര ജേതാക്കളുമാണ് നെസ്റ്റോ മിയ മാളിനെ വിശ്വാസ്യതയുടെ ആഘോഷത്തിന് പ്രാപ്തമാക്കിയത്.

Tags:    
News Summary - Honoring Customer Trust: Nesto Mia Mall Presents 'Inam Loyalty Excellence' Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.