നിർത്തിയിട്ട ട്രക്കിൽ ബൈക്കിടിച്ച് ഡെലിവറി റൈഡർ മരിച്ചു

ഫുജൈറ: ഫുജൈറ-ഖോർഫക്കാൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബൈക്ക് ഇടിച്ചുകയറി ഏഷ്യക്കാരനായ ഫുഡ് ഡെലിവറി റൈഡർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 8:05-ഓടെ ഫൗസ് പ്രദേശത്തിന് സമീപമാണ് അപകടമുണ്ടായത്. ഈ വർഷം ഫുജൈറയിലെ റോഡുകളിൽ സംഭവിക്കുന്ന അഞ്ചാമത്തെ മരണമാണിതെന്ന് പൊലീസ് അറിയിച്ചു.

അപകടത്തെക്കുറിച്ച് വിവര ലഭിച്ചയുടൻ പൊലീസും ആംബുലൻസ് വിഭാഗവും സ്ഥലത്തെത്തി റൈഡറെ ഫുജൈറയിലെ ശൈഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാണിജ്യ വാഹനങ്ങൾ ധാരാളമായി സഞ്ചരിക്കുന്ന റോഡുകളിൽ നിർത്തിയിട്ടിരിക്കുന്ന ഭാരമേറിയ വാഹനങ്ങൾ മറ്റ് യാത്രക്കാർക്ക് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നതെന്ന് ഫുജൈറ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സ്വാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ധൻഹാനി മുന്നറിയിപ്പ് നൽകി. ഈ മാസം ആദ്യം ഫുജൈറയിൽ ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന 24 വയസ്സുകാരനായ ഇന്ത്യൻ യുവാവും വാഹനാപകടത്തിൽ മരിച്ചിരുന്നു. 

Tags:    
News Summary - Delivery rider killed after bike hits parked truck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.