60,000 ദിർഹമിൽ കൂടുതലുള്ള യാത്രക്കാർ അറിയിക്കണമെന്ന് യു.എ.ഇ കസ്റ്റംസ്

ദുബൈ: വിദേശത്തുനിന്ന്​ യു.എ.ഇയിൽ എത്തുന്നവരും തിരിച്ചുപോകുന്നവരും​ 60,000 ദിർഹമിൽ കൂടുതൽ തുകയുടെ കറൻസിയോ അമൂല്യ വസ്തുക്കളോ കൈവശമുണ്ടെങ്കിൽ വിവരം അറിയിക്കണമെന്ന്​ കസ്റ്റംസ്​ അധികൃതർ. വിദേശത്തുനിന്ന്​ യു.എ.ഇയിൽ എത്തുന്നവർക്കും തിരിച്ചുപോകുന്നവർക്കുമാണ്​​ നിർദേശം.

കറൻസി, വിലപിടിപ്പുള്ള കല്ലുകൾ, ലോഹം തുടങ്ങിയവ കൈവശം വെക്കുന്നവർക്കാണ്​ മുന്നറിയിപ്പ്​. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണിതെന്ന്​ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്​, കസ്റ്റംസ്​, പോർട്​സ്​ സെക്യൂരിറ്റി അധികൃതർ വ്യക്തമാക്കി. അ​​തേസമയം, യാത്രയിൽ കൈവശംവെക്കുന്ന പണത്തിന്​ പരിധി നിശ്ചയിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

പക്ഷേ, ഇക്കാര്യം അധികൃതരെ അറിയിച്ചിരിക്കണമെന്ന്​ മാത്രം. ഐ.സി.എ വെബ്​സൈറ്റ്​ വഴിയോ സ്മാർട്ട്​ മൊബൈൽ ആപ്​ വഴിയോ എവിടെനിന്ന്​ വേണമെങ്കിലും നിമിഷങ്ങൾക്കകം നടപടി പൂർത്തിയാക്കാം. 18 വയസ്സിന്​ മുകളിലുള്ളവർക്കാണ്​ ഈ നിർദേശം.

യു.എ.ഇയിൽനിന്ന്​ പുറപ്പെടുന്നവർക്കും ഇവിടേക്ക്​ എത്തുന്നവർക്കും കൈവശം വെക്കാവുന്ന തുകക്ക്​ പരിധിയില്ലെങ്കിലും മറ്റ്​ പല രാജ്യങ്ങളിലും പരിധി നിശ്ചയിച്ചിട്ടുണ്ട്​. അതിനാൽ, വൻ തുക കൈവശം വെക്കുന്നത്​ മറ്റ്​ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ പ്രശ്നമായേക്കാം.

Tags:    
News Summary - UAE Customs asks passengers above Dh60,000 to be notified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.