ഭാരത് ടെക് ഫൗണ്ടേഷന് യു.എ.ഇ ചാപ്റ്റര്‍ ഭാരവാഹികള്‍
വാര്‍ത്തസമ്മേളനത്തില്‍
അബൂദബി: ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ ആഗോള കൂട്ടായ്മയായ ഭാരത് ടെക് ഫൗണ്ടേഷന്റെ (ബി.ടി.എഫ്.) യു.എ.ഇ ചാപ്റ്റര്‍ നിലവില്‍ വന്നു. ദുബൈയില്‍ നടന്ന പരിപാടിയില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഓണ്‍ലൈനില്‍ ആശംസ നേര്‍ന്നു. ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍പുരി മുഖ്യാതിഥിയായിരുന്നു.
ട്രസ്റ്റ് വിത്ത് ട്രേഡ് ഗ്രൂപ് സി.ഇ.ഒയും യു.എ.ഇ. രാജകുടുംബത്തിന്റെ മുതിര്‍ന്ന ഉപദേശകനുമായ ഡോ. അര്‍ഷി അയൂബ് മുഹമ്മദ് സവേരി, ദുബൈ ബിറ്റ്സ് പിലാനി ഡയറക്ടര്‍ ഡോ. ശ്രീനിവാസ് മഡപുസി, ബി.ടി.എഫ്. സ്ഥാപക ഡയറക്ടര്‍ സിദ്ധാര്‍ഥ് നാരായണ്‍, ഡയറക്ടര്‍ നാരായണ്‍ രാമസ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു.
ബി.ടി.എഫ് യു.എ.ഇ. ചാപ്റ്റര്‍ ഭാരവാഹികള്‍: സുധീര്‍ ബാലകൃഷ്ണന് (പ്രസി.), സന്ധ്യ വിനോദ് (ജന. സെക്ര.), ശരവണ്‍ പാര്‍ഥസാരഥി (വൈസ് പ്രസി.), രോഹിത് ശര്‍മ (ജോ. സെക്ര.), എന്‍. വിജയകുമാര്‍ (ട്രഷ.), എ.പി. മുത്തുറാം, ശിവ്മോഹന്, സുഭാഷ് രാജ്പുത്, കെ.ആര്. ശ്രീകുമാര്‍, സുമേഷ്കുമാര്, വിനോദ്കുമാര്‍, അനില്‍ വി. കുമാര്‍, ദീപക് കുമാര്‍, പ്രദീപ് കുമാര്‍, ദീപേഷ് രാജീവ് (ഭരണസമിതി അംഗങ്ങള്‍). വാര്‍ത്തസമ്മേളനത്തില്‍ യു.എ.ഇ ചാപ്റ്റര്‍ പ്രസിഡന്റ് സുധീര്‍ ബാലകൃഷ്ണന്, സുഭാഷ് രജ്പുത്, അനില്‍ വി. കുമാര്‍, ദീപക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.