Posted On
date_range Updated On
date_range ഇസ്രായേലിലേക്കുള്ള വിമാനങ്ങൾ യു.എ.ഇ റദ്ദാക്കി
ദുബൈ: അമേരിക്കക്കും യൂറോപ്യൻ രാജ്യങ്ങൾക്കും പിന്നാലെ ഇസ്രായേലിലേക്കുള്ള വിമാനങ്ങൾ യു.എ.ഇ റദ്ദാക്കി. സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഞായറാഴ്ച അബൂദബിയിൽനിന്ന് തെൽ അവീവിലേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയതായി ഇത്തിഹാദ് അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും അവർ അറിയിച്ചു.
ദുബൈയിൽനിന്ന് ഇസ്രായേലിലേക്ക് പുറപ്പെടേണ്ട വിമാനങ്ങൾ റദ്ദാക്കിയതായി ൈഫ്ല ദുബൈയും അറിയിച്ചു. ഈ ആഴ്ചയിലെ എല്ലാ സർവിസുകളും റദ്ദാക്കിയിട്ടുണ്ട്. അടുത്തയാഴ്ചത്തേക്ക് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. തെൽ അവീവിനടത്തുപോലും ഹമാസിെൻറ മിസൈലുകൾ പതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനങ്ങൾ റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.