'മോൺസ്റ്റർ റാബിറ്റ് ഹണി', 'കിങ് മൂഡ്' ഉൽപന്നങ്ങൾക്ക് യു.എ.ഇയിൽ വിലക്ക്

ദുബൈ: യു.എ.ഇയിൽ 'മോൺസ്റ്റർ റാബിറ്റ് ഹണി', 'കിങ് മൂഡ്' എന്നീ ഉൽപന്നങ്ങൾക്ക് നിരോധം ഏർപ്പെടുത്തി. പോഷകവർധക വസ്തു എന്ന പേരിൽ വിറ്റഴിച്ചിരുന്ന ഇവ ആരോഗ്യത്തിന് ഭീഷണിയാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഇവ ഉപയോഗിച്ചതിനെ തുടർന്ന് എന്തെങ്കിലും രോഗ ലക്ഷണമുള്ളവർ ചികിത്സതേടണമെന്ന് അബൂദബി ആരോഗ്യവകുപ്പ് നിർദേശിച്ചു.

 

പാക്കിങിന് മുകളിൽ രേഖപ്പെടുത്താത്ത പല ഫാർമസ്യൂട്ടിക്കൽ ഘടകങ്ങളും ഇവയിൽ ഉൾകൊള്ളുന്നതായി ലാബ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇതിൽ പലതും ആരോഗ്യത്തിന് ഭീഷണിയാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

Tags:    
News Summary - UAE Bans king mood and monster rabbit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.