ദുബൈ: യു.എ.ഇ-ബഹ്റൈൻ സംയുക്ത നാനോ സാറ്റലൈറ്റ് ചൊവ്വാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽനിന്ന് സ്പേസ് എക്സിെൻറ ഫാൽക്കൺ 9 സി.ആർ.എസ്-24ൽ നിന്നാണ് ലൈറ്റ്-1 എന്ന നാനോ സാറ്റലൈറ്റ് ടേക്ക് ഓഫ് ചെയ്തത്. യു.എ.ഇ ബഹിരാകാശ ഏജൻസിയുടെയും ബഹ്റൈനിലെ നാഷനൽ സ്പേസ് സയൻസ് ഏജൻസിയുടെയും സഹകരണത്തിലാണ് സാറ്റലൈറ്റ് നിർമിച്ചത്. ലൈറ്റ്-1 ഒരു നാനോ സാറ്റലൈറ്റാണെങ്കിലും നിർമാണത്തിനും വിക്ഷേപിക്കുന്നതിനും ആവശ്യമായ സാങ്കേതിക വിദ്യയുടെയും വൈദഗ്ധ്യത്തിെൻറയും കാര്യത്തിൽ മറ്റു വലിയ ഉപഗ്രഹങ്ങളിൽനിന്ന് വ്യത്യാസമില്ല. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ 'ദി ഫസ്റ്റ് ലൈറ്റ്'എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലൈറ്റ്-1 എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. ഖലീഫ യൂനിവേഴ്സിറ്റി, അബൂദബി ന്യൂയോർക് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള ഒമ്പത് ബഹ്റൈനികളും 14 ഇമാറാത്തികളും ഉൾപ്പെടെ 23 വിദ്യാർഥികളും നിർമാണത്തിൽ ഭാഗഭാക്കായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.