ദുബൈ: പഴയ ദുബൈയുടെ ഹൃദയഭാഗമായ അൽ റാസ് മേഖലയിൽ ഇന്നു മുതൽ രണ്ടാഴ്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ. ദേര ഗോൾഡ ് സൂഖ്, ഒാൾഡ് സൂഖ്, മ്യൂസിയങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന പ്രദേശമാണ് അൽ റാസ്.
അണുനശീകരണ പ്രവർത്തനങ്ങൾ അതിശക്തമാക്കുന്നതിെൻറ ഭാഗമായാണ് ആളുകൾ പുറത്തിറങ്ങുന്നതും പുറമെ നിന്നുള്ള ആളുകൾ ഇവിടേക്ക് വരുന്നതും തടഞ്ഞു കൊണ്ട് ദുരന്തനിവാരണത്തിനുള്ള ദുബൈയുടെ ഉന്നത തല സമിതി നിർദേശം പുറത്തിറക്കിയത്. ഇൗ ദിവസങ്ങളിൽ മേഖലയിലെ താമസക്കാർക്കുള്ള അവശ്യവസ്തുക്കളെല്ലാം ദുബൈ ആരോഗ്യ അതോറിറ്റിയുടെ സംഘങ്ങൾ എത്തിച്ചു നൽകുമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.
ഇൗ മേഖലയിലെ താമസക്കാരല്ലാത്ത ആളുകൾ ഇവിടേക്ക് വരുന്നതിന് നിരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. അൽ മുസല്ല സ്്ട്രീറ്റ്, ഗൾഫ് സ്ട്രീറ്റ്, ബനിയാസ് സ്ട്രീറ്റ് എന്നിവ മുഖേനെ അൽ റാസിലേക്കുള്ള പ്രവേശനം തടയുന്നതിന് റോഡുകൾ അടച്ചിടും.
ദുബൈ മെട്രോ ഗ്രീൻ ലെയിനിലെ അൽ റാസ്, പാം ദേര, ബനിയാസ് സ്ക്വയർ എന്നീ സ്റ്റേഷനുകളും അടച്ചിടും. മെട്രോ ട്രെയിനുകൾ ഇവിടങ്ങിൽ നിർത്താതെ കടന്നു പോകുമെന്ന് റോഡ് ഗതാഗത അതോറിറ്റി വ്യക്തമാക്കി.
രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി സമ്പൂർണമായി സഹകരിക്കണമെന്ന് അധികൃതർ ജനങ്ങളോടഭ്യർഥിച്ചു. വിലക്ക് ലംഘിക്കുന്നവർക്കുള്ള ശിക്ഷകൾ കഴിഞ്ഞ ദിവസം യു.എ.ഇ അറ്റോണി ജനറൽ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.