ദുബൈ: മഴയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് ഡിജിറ്റൽ റിപ്പോർട്ടിങ് സേവനമായ ‘ഫെയേഴ്സ്’ഉപയോഗിക്കാമെന്ന് ദുബൈ മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.
മോശം കാലാവസ്ഥയിൽ അപകടത്തിൽപ്പെടുന്ന വ്യക്തികളിലേക്കും സമൂഹങ്ങളിലേക്കും അടിയന്തരമായി സംരക്ഷണം എത്തിക്കാൻ ‘ഫെയേഴ്സ്’പ്ലാറ്റ്ഫോം ഉദ്യോഗസ്ഥരെ സഹായിക്കുമെന്നും സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെ അധികൃതർ വ്യക്തമാക്കി. 800900 എന്ന നമ്പർ ഉപയോഗിച്ച് വാട്സ് ആപിലൂടെയോ ദുബൈ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഫെയേഴ്സുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.