Posted On
date_range Updated On
date_range കെ.എം.സി.സി സ്നേഹാദരം ഞായറാഴ്ച
ദുബൈ: പ്രവാസ ജീവിതത്തിനു താൽക്കാലിക വിരാമമിടുന്ന അധ്യാപകനും കവിയുമായ മുരളി മാഷിന് ദുബൈ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സ്നേഹാദരവ് നൽകുന്നു. ഞായറാഴ്ച നാലു മണിക്കു കെ.എം.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി യഹ്യ തളങ്കര ഉപഹാരം സമർപ്പിക്കും.
സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, കെ.എം.സി.സി ഭാരവാഹികൾ എന്നിവർ ആശംസ അർപ്പിക്കും. ഇത് സംബന്ധിച്ച് നടന്ന ചർച്ചയിൽ ജമാൽ മനയത്ത്, ഗഫൂർ പട്ടിക്കര, അഷ്റഫ് കൊടുങ്ങല്ലൂർ, മുഹമ്മദ് വെട്ടുകാട്, ഹനീഫ് തളിക്കുളം, ജംഷീർ പാടൂർ, ഷമീർ തൃശൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.