Posted On
date_range Updated On
date_range യു.എ.ഇ വിമാനക്കമ്പനി 500 കസ്റ്റമർ സർവിസ് ഏജൻറുമാരെ നിയമിക്കുന്നു
ദുബൈ: യു.എ.ഇയിലെ പ്രമുഖ വിമാനക്കമ്പനി 500 കസ്റ്റമർ സർവിസ് ഏജൻറുമാരെ നിയമിക്കുന്നു. ഇൻറർവ്യൂ തിങ്കളാഴ്ച ദുബൈയിൽ നടക്കും. രണ്ടുവർഷം മേഖലയിൽ ജോലി പരിചയമുള്ള ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും കഴിവുള്ളവരാണ് അഭിമുഖത്തിന് എത്തേണ്ടത്. അടിസ്ഥാന കമ്പ്യൂട്ടർ യോഗ്യതയും ആവശ്യപ്പെടുന്നുണ്ട്. അറബി സംസാരിക്കാൻ കഴിയുന്നവരാണെങ്കിൽ കൂടുതൽ പരിഗണന ലഭിക്കും. ബർദുബൈ ഹോളിഡേ ഇന്നിൽ രാവിലെ ഒമ്പതുമുതൽ വൈകുന്നേരം അഞ്ചുവരെ അഭിമുഖം നടക്കും. റെസ്യൂമെ, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫുൾ സൈസ് ഫോട്ടോ എന്നിവ സഹിതമാണ് ഇൻറർവ്യൂവിന് ഹാജരാകേണ്ടത്. 5000 ദിർഹം വരെ ശമ്പളവും യാത്രസൗകര്യവുമാണ് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.