Image: REUTERS

യു.എ.ഇയിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്​

അബൂദബി: രണ്ടര വർഷത്തോളമായി നിലവിലുള്ള ഒട്ടുമിക്ക കോവിഡ്​ നിയന്ത്രണങ്ങളും ഒഴിവാക്കിയതായി പ്രഖ്യാപിച്ച് യു.എ.ഇ. തിങ്കളാഴ്ച മുതൽ നിയന്ത്രണം നീക്കിയത്​ നിലവിൽ വരുമെന്ന്​ സർക്കാർ വക്​താവ്​ പത്ര സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ പകർച്ചവ്യാധി സാഹചര്യം വിലയിരുത്തിയ ശേഷമാണ്​ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്​. പൊതു സ്ഥലങ്ങളിലേക്കും പരിപാടികളിലും പ്രവേശിക്കുന്നതിന് അൽ ഹുസ്ൻ ഗ്രീൻ പാസ് ആവശ്യമി​ല്ലെന്നും വ്യക്​തമാക്കിയിട്ടുണ്ട്​.

ആരോഗ്യ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങളിലും മാത്രമാണ്​ മാസ്ക്​ ധരിക്കേണ്ടതുള്ളൂ. പൊതു സ്ഥലങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ആരാധനാലയങ്ങളിലും പള്ളികളിലും ഇനി മാസ്കുകൾ ആവശ്യമില്ല. അതേ സമയം കോവിഡ്​ ബാധിച്ചവർ അഞ്ചുദിവസം ഐസൊലേഷനിൽ കഴിയണമെന്ന നിബന്ധനക്ക്​ മാറ്റമില്ലെന്നും ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി(എൻ.സി.ഇ.എം.എ) അറിയിച്ചു.

Tags:    
News Summary - UAE again relaxed COVID-19 restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.